മൂര്‍ക്കനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ലീഗ് സമരത്തിന്
കൊളത്തൂര്‍: അഴിമതിയാരോപിച്ചു മൂര്‍ക്കനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ മുസ്ലിംലീഗ് സമരത്തിനൊരുങ്ങുന്നു. സമര പ്രഖ്യാപന യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രചാരണ വാഹന ജാഥ 18,19 തിയതികളില്‍ മൂര്‍ക്കനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കും.
രണ്ട് സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിതരണം ചെയ്ത കുടിവെള്ളത്തിന്റെ പേരില്‍ പഞ്ചായത്ത് ഫണ്ടില്‍നിന്നു 7,65,385 രൂപ നല്‍കിയതില്‍ അഴിമതിയുണ്ടെന്നും പ്രധാന ആരോപണമാണ്. 200 പേരുടെ ക്ഷേമ പെന്ഷന് മുടങ്ങിയതിനു കാരണം ഭരണസമിതിയുടെ പിടിപ്പുകേടാണെന്നും പട്ടികജാതി കുടുംബങ്ങള്‍ക്ക് അനുവദിച്ച കുടിവെള്ള ടാങ്ക് വിതരണത്തിനു പദ്ധതില്‍ ഇല്ലാത്ത ഗുണഭോക്തൃ വിഹിതം 460 രൂപ വാങ്ങുന്നത് എന്തിനാണെന്നും കമ്മിറ്റി ചോദിക്കുന്നു
കെ.പി ഹംസ മാസ്റ്റര്‍, എം.ടി ഹംസ മാസ്റ്റര്‍, സക്കീര്‍ കളത്തിങ്ങല്‍, കെ.ടി ഹംസ മാസ്റ്റര്‍, വീരാന്‍ വെങ്ങാട്, എന്‍. മൊയ്തീന് മാസ്റ്റര്‍, ഇ.കെ മാസ്റ്റര്‍, കലമ്പന്‍ വാപ്പു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."