HOME
DETAILS

ഫയര്‍ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ അഴിമതി; അന്വേഷിക്കുമെന്ന് വനം വിജിലന്‍സ് ഡി.എഫ്.ഒ

  
backup
February 11 2017 | 02:02 AM

%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


നിലമ്പൂര്‍: കാട്ടുതീ തടയുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷന്‍ പരിധികളില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നു കോഴിക്കോട് വനം വിജിലന്‍സ് ഡി.എഫ്.ഒ പി.കെ ആസിഫ്. ഫയര്‍ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ വനംവകുപ്പില്‍ വന്‍ അഴിമതി എന്ന തലക്കെട്ടോടെ ഒന്‍പതിനു സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെയാണ് അന്വേഷണം നടത്താന്‍ വനംവകുപ്പ് തയാറായത്.
കരാറുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു നേരിട്ട് തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫയര്‍ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ പ്രവര്‍ത്തിയുടെ 50 ശതമാനംവരെ ഉദ്യോഗസ്ഥര്‍ ചോദിച്ചുവാങ്ങുന്നുവെന്ന് കണ്‍വീനര്‍മാര്‍ ആരോപിച്ചിരുന്നു. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി 120 കിലോമീറ്ററുകളോളം ഫയര്‍ലൈന്‍ നിര്‍മാണമാണ് നടക്കുന്നത്. പ്രവൃത്തി നടത്തുന്നതില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ ബിനാമി കരാറുകാരാണ്. 40 ശതമാനം നല്‍കാമെന്ന് പറഞ്ഞെങ്കിലും 50 ല്‍ കുറഞ്ഞ വിഹിതം പറ്റില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതോടെയാണ് ചില കണ്‍വീനര്‍മാര്‍ ഇടഞ്ഞത്.
വര്‍ഷങ്ങളായി വനത്തിനുള്ളിലെ ഇത്തരം പ്രവൃത്തികള്‍ക്ക് കൃത്യമായ വിഹിതമാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്. അതിനാല്‍ പ്രവൃത്തികള്‍ പലതും എസ്റ്റിമേറ്റ് പ്രകാരം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് കരാറുകാര്‍ക്ക്.
അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡി.എഫ്.ഒ പറയുമ്പോഴും കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വനത്തിനുള്ളിലെ അഴിമതികളുമായി ബന്ധപ്പെട്ട് ഒരു പരാതിയില്‍പോലും നടപടികള്‍ സ്വീകരിക്കാന്‍ ഡി.എഫ്.ഒ തയാറായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago