അയിത്താചരണം: മുഖ്യമന്ത്രി നടപടി സ്വീകരിക്കണം; ബി.ജെ.പി
അഴീക്കല്‍: പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ തിരുവായുധ എഴുന്നെള്ളിപ്പില്‍ പട്ടികജാതി വിഭാഗങ്ങളുടെ വീടുകള്‍ ഒഴിച്ചു നിര്‍ത്തി ആത്മീയഭ്രഷ്ട് കല്‍പ്പിക്കുന്ന സി.പി.എം നിലപാട് പ്രതിഷേധാര്‍ഹമാണെന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കലക്ടറേറ്റിനു മുന്പില് ജെ.ആര്.എസ് നടത്തുന്ന അനിശ്ചിത്കാലനിരാഹാര പന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി കേരളം മുഴുവന്‍ മുഴുവന്‍ ആഘോഷിച്ചതിനു ശേഷം ജാതിഭ്രഷ്ട് തിരിച്ചുകൊണ്ടുവരാനുള്ള ക്ഷേത്രഭരണസമിതി നീക്കം അപലപനീയമാണ്. ക്ഷേത്രഭരണസമിതി പട്ടികജാതി വിഭാഗക്കാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടു. നേതാക്കളായ പി സത്യപ്രകാശ്, കെ രഞ്ചിത്ത്, പി.കെ വേലായുധന്, എ.ഒ രാമചന്ദ്രന്, കെ രാധാകൃഷ്ണന് എന്നിവരും സമരപന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."