HOME
DETAILS

പി.എസ്.സി പരീക്ഷയില്‍ സിലബസിലില്ലാത്ത ചോദ്യങ്ങള്‍; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

  
backup
January 25 2018 | 01:01 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b2


പട്ടാമ്പി: കേരള പി.എസ്.സി തിങ്കളാഴ്ച നടത്തിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇക്കണോമിക്‌സ് ജൂനിയര്‍ പരീക്ഷയില്‍ സിലബസിലില്ലാത്ത ചോദ്യങ്ങള്‍ വന്നതിനെതിരേ ഉദ്യോഗാര്‍ഥികള്‍ രംഗത്ത്.
ഈ പരീക്ഷയില്‍ ഇക്കണോമിക്‌സില്‍നിന്ന് 70ഉം ജനറല്‍ വിഭാഗത്തില്‍നിന്ന് 30ഉം ചോദ്യങ്ങളാണ് പി.എസ്.സി നല്‍കിയിരുന്ന വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിലെ 30 ചോദ്യങ്ങള്‍ക്കു പുറമേ സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍നിന്ന് പത്തിലധികം ചോദ്യങ്ങളാണ് അപ്രതീക്ഷിതമായി വന്നത്.
ചോദ്യപേപ്പറില്‍ 20ലധികം ചോദ്യങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍നിന്നും മറ്റ് ചിലത് എം.ജി യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി അര്‍ബന്‍ സോഷ്യോളജി ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്നും മറ്റ് ചിലത് അഡ്വാന്‍സ്ഡ് ജ്യോഗ്രഫിയില്‍ നിന്നുമാണ് ഉള്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് സംസ്ഥാന വ്യാപകമായി പരാതിയുയര്‍ന്നത്. സംസ്ഥാന വ്യാപകമായി നടത്തിയ പരീക്ഷക്ക് നാലായിരത്തോളം അപേക്ഷകരാണുണ്ടായിരുന്നത്.
വിജ്ഞാപന പ്രകാരമുള്ള വെയ്‌റ്റേജ് പാലിക്കാതെയാണ് ചോദ്യം തയാറാക്കിയിരിക്കുന്നത്. വിശാലമായ സിലബസ് നല്‍കിയിട്ടും ഇതില്‍നിന്ന് ചോദിക്കാതെ മറ്റ് വിഷയങ്ങളില്‍നിന്ന് അതേപടി പകര്‍ത്തിയത് സബ്ജക്ടില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണ് ചോദ്യാവലി തയാറാക്കിയതെന്ന പരാതിയുര്‍ത്തുന്നുമുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നടത്തുന്ന പരീക്ഷക്ക് കടുത്ത പരിശീലനം നടത്തിയവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ചോദ്യാവലിയെന്ന് ഉദ്യോഗാര്‍ഥികള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. പി.എസ്.സിയുടെ ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ ഏറെ ദോഷകരമായി ബാധിക്കുന്നത് പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ഥികളെയാണ്.
5-7 വര്‍ഷ കാലയളവുകളിലാണ് പി.എസ്.സി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ ഇക്കണോമിക്‌സ് പരീക്ഷ നടത്തുന്നത്. 2010ലായിരുന്നു ഇതിനു മുമ്പ് ഈ തസ്തികയിലേക്ക് വിജ്ഞാപനം ഇറക്കിയത്. 2012 ലാണ് പരീക്ഷ നടത്തിയത്. ഈ പരീക്ഷയില്‍ 4 ചോദ്യങ്ങള്‍ യു.ജി.സി ഗൈഡില്‍നിന്ന് പകര്‍ത്തിയെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയായിരുന്നു. ഇതിലും പി.എസ്.സിയുടെ അലംഭാവം മൂലം 4 ചോദ്യങ്ങള്‍ റദ്ദാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
അപാകതകള്‍ പരിഹരിച്ച് വിജ്ഞാപന പ്രകാരമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ മാറ്റി നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
അനുകൂലമായ തീരുമാനമെടുക്കാത്ത പക്ഷം നിയമ നടപടികള്‍ക്കും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കുമൊരുങ്ങുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago