ഉദ്യാനശോഭയില്‍ കണ്ണൂര്‍
കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലിസ് മൈതാനിയല്‍ തുടക്കമായി. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷനായി.
സീരിയല്‍ താരം ജയകൃണന്‍, ബി.പി റഊഫ്, കെ.പി ശ്രീധരന്‍ സംസാരിച്ചു. 15,000 അടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഉദ്യാനമാണ് പുഷ്പ നഗരിയിലെ പ്രധാന ആകര്‍ഷണം. കേരളത്തിലെയും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയവിടങ്ങളിലെ നഴ്‌സറികള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, വൈവിധ്യമാര്‍ന്ന ചെടികള്‍, പച്ചക്കറി-ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ പുഷ്‌പോത്സവ നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ആറളം ഫാം, കരിമ്പം കൃഷിത്തോട്ടം, റെയ്ഡ്‌കോ, ഐ.ആര്‍.പി.സി, ഹരിത കേരളം എന്നിവരുടെ സ്റ്റാളുകളും പൂനെ, ബംഗളൂരു, മൈസൂരു, വയനാട്, മണ്ണൂത്തി, ഗുണ്ടല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആകര്‍ഷങ്ങളായ ചെടികളും പൂക്കളുമെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."