HOME
DETAILS

പാലമില്ല; ചെട്ടിമംഗലം നിവാസികള്‍ക്ക് ഇന്നും ആശ്രയം കടത്തുവള്ളം

  
backup
February 11 2017 | 03:02 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf


വൈക്കം: നൂറ്റാïുകളായി ചെട്ടിമംഗലം നിവാസികള്‍ ആശ്രയിക്കുന്ന കടത്തുവള്ളത്തിനു പകരമായി പാലം വേണമെന്ന  ആവശ്യം എന്നു യാഥാര്‍ത്ഥ്യമാകുമെന്ന് നാട്ടുകാര്‍. ഉദയനാപുരം-തലയാഴം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയാനപ്പുഴയ്ക്ക് കുറുകെയുള്ള ചെട്ടിമംഗലം-തോട്ടകം കടത്തുകടവിലാണ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ തൂക്കുപാലത്തിനു വേï നടപടികള്‍ ആയെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു.
പ്രാദേശിക രാഷ്ട്രീയത്തിലെ ചേരിതിരിവുകള്‍ ആയിരുന്നു ഇവിടെ പ്രതിസന്ധിയുïാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ കടവില്‍ ദിവസേന ഇരുന്നൂറിലധികം ആളുകള്‍ കടത്തുവള്ളത്തെ ആശ്രയിക്കുന്നുï്. വന്‍നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞ് ഇടക്കാലത്ത് കടത്തുവള്ളം ഉപേക്ഷിക്കാന്‍ പൊതുമരാമത്ത്  ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതു മുന്‍കൂട്ടിക്കï് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചതിനെ  തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി. ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. രാവിലെ ആറ് മുതല്‍ രാത്രി എട്ടുവരെയാണ് കടത്തുവള്ളത്തിന്റെ പ്രവര്‍ത്തന സമയം. എന്നാല്‍ പലപ്പോഴും യാത്രക്കാര്‍ തന്നെയാണ് വള്ളം തുഴയുന്നത്.
നൂറു വര്‍ഷം പഴക്കമുള്ള ഈ കടത്തുകടവില്‍ ഇരുപതിലധികം തവണ അപകടങ്ങള്‍ ഉïായിട്ടുï്. പലപ്പോഴും തലനാരിഴയ്ക്കാണ് പലര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയത്. ഗതാഗതം തീര്‍ത്തും ദുഷ്‌കരമായ ചെട്ടിമംഗലം നിവാസികള്‍ക്ക് എളുപ്പത്തില്‍ ബസ് സര്‍വീസുകളുള്ള സ്ഥലത്തെത്താന്‍ ഏകമാര്‍ഗം ഈ കടത്തുവള്ളമാണ്.
ചെട്ടിമംഗലം കടത്തിനു ബദലായി റോഡ് മാര്‍ഗമുïെന്ന ന്യായമാണ് പാലത്തിനു തടസമായി അധികാരികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിന് കടത്തുവള്ളത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അഞ്ച് കിലോ മീറ്റര്‍ അധിക ദൂരമുï്. കഴിഞ്ഞ കാലങ്ങളില്‍ പാലം നിര്‍മാണത്തിനു ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നതാണ്.
എന്നാല്‍ തുടര്‍നടപടികളൊന്നും ഉïായില്ല. ഈ സാഹചര്യത്തില്‍ വരുന്ന സംസ്ഥാന ബജറ്റില്‍ ചെട്ടിമംഗലം-തോട്ടകം പാലം നിര്‍മാണത്തിന് തുക വകയിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ ബോഡി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, വൈക്കം എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു. സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി ഉദയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.കെ സാബു, കെ.ബി അജിമോന്‍, എം.ഡി അഭിലാഷ്, കെ.സജീവ് എന്നിവര്‍ പ്രസംഗിച്ചു.


ബസ് ജീവനക്കാര്‍ അപമര്യാദയായി
പെരുമാറുന്നുവെന്ന് പരാതി
കോട്ടയം: സ്വകാര്യബസ് ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായി പരാതി. കോട്ടയം- അയര്‍ക്കുന്നം- നീലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് സ്ഥിരമായി യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത്.
ജീവനക്കാര്‍ സ്ത്രീകളടക്കമുള്ള മിക്കയാത്രക്കാരോട് കയര്‍ക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നതായി സ്ഥിരം യാത്രക്കാര്‍ പരാതിപ്പെട്ടു.
ഇന്നലെ കോട്ടയത്തെ പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ വിദ്യാര്‍ഥിയെന്നു തെറ്റിധരിച്ച് ബസ് ജീവനക്കാര്‍ ഇറക്കിവിട്ടിരുന്നു.  
വിദ്യാര്‍ഥികളോടും ബസിലെ ജീവനക്കാര്‍ അപമര്യാദയായാണ് പെരുമാറുന്നത്. പലപ്പോഴും കണ്‍സഷന്‍ പോലും ബസുകാര്‍ നല്‍കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ.്ടി ടിക്കറ്റില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥിനികളാണ് ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥിരം ഇരയാകുന്നത്.  
ഈ സ്വകാര്യ ബസിനെതിരേ വിദ്യാര്‍ഥികള്‍ പലതവണ ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുïെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നുമുïായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago