'നിയുക്തി' മെഗാ ജോബ് ഫെയര്‍ ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ തൊഴില്‍ വിപണിയില്‍ അര്‍ത്ഥപൂര്‍ണമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിധത്തില്‍ നിയുക്തി 2017 എന്ന പേരില്‍ ഇന്ന് തൊഴില്‍ മേള സംഘടിപ്പിക്കും. 80ലധികം തൊഴില്‍ദായകരും പതിനായിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ ഇന്ന് രാവിലെ 9ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാസമ്പന്നരായ തൊഴിലന്വേഷകരെയും സ്വകാര്യ മേഖലയിലെ മികച്ച തൊഴില്‍ദായകരെയും ഒരേ വേദിയില്‍ അണിനിരത്തി റിക്രൂട്ട്‌മെന്റ് മേഖലയില്‍ വ്യത്യസ്തമായ സംസ്‌കാരത്തിന്റെയും പുതുചലനങ്ങളുടെയും പ്രതീക്ഷകള്‍ ഉണര്‍ത്തുന്നവിധത്തിലാണ് നിയുക്തി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ എം.എല്‍.എ വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരിക്കും. തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് അഡ്വ. വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ഡോ. ഉഷാ കുമാരി, എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ കെ.കെ. രാജപ്പന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി. ഹസന്‍ കോയ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."