HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജ് വിമോചിത മേഖല നിയമം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും എസ്.എഫ്.ഐ

  
backup
February 11 2017 | 04:02 AM

%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf



തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിലുള്ള യൂനിവേഴ്‌സിറ്റി കോളജ് കാമ്പസിന് സംസ്ഥാനത്തെ നിയമവ്യവസ്ഥകളൊന്നും ബാധകമല്ല. കാമ്പസിനകത്തെ നിയമം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും എസ്.എഫ്.ഐ. സംഘടനയുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്നത് ക്രൂരമായ ആക്രമണം. വര്‍ഷങ്ങളായി കാമ്പസില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തനാനുമതി ഇല്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.
കാമ്പസില്‍ വ്യാഴാഴ്ച രണ്ടു വിദ്യാര്‍ഥിനികള്‍ക്കും അവരോടൊപ്പമുണ്ടായിരുന്ന ഒരു യുവാവിനും നേരെ സദാചാര ആക്രമണമുണ്ടായതോടെ കാമ്പസിലെ എസ്.എഫ്.ഐ വാഴ്ച വീണ്ടും വിവാദമാകുകയാണ്. കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യഗായത്രി, അസ്മിത എന്നിവര്‍ക്കും ഇവരോടൊപ്പം കാമ്പസില്‍ നാടകോത്സവം കാണാനെത്തിയ ജിജേഷിനും നേരെയാണ് ആക്രമണമുണ്ടായത്.
ജിജേഷിനു ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടായിരുന്നു. തടയാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് എസ്.എഫ്.ഐ ഭാഷ്യമെങ്കിലും വിദ്യാര്‍ഥിനികള്‍ അതു നിഷേധിക്കുന്നു. ലോ അക്കാദമി സമരത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന എസ്.എഫ്.ഐ, ഈ സംഭവം വിവാദമായതോടെ കടുത്ത പ്രതിരോധത്തിലായിരിക്കയാണ്.
കാമ്പസില്‍ എസ്.എഫ്.ഐ ഒഴികെ മറ്റു സംഘടനകളൊന്നും തന്നെ യൂനിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നില്ല. മര്‍ദനമഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും മറ്റു സംഘടനകളുടെ പ്രവര്‍ത്തനം എസ്.എഫ്.ഐ തടയുന്നു എന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ക്കെതിരേ നാമനിര്‍ദേശപത്രിക നല്‍കുന്നവര്‍ക്കു നേരെ ആക്രമണമുണ്ടായ നിരവധി സംഭവങ്ങള്‍ കാമ്പസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായ മണിമേഖല ആക്രമിക്കപ്പെട്ടിരുന്നു. അതു തടയാന്‍ ശ്രമിച്ച എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അരുണ്‍ബാബുവും മര്‍ദനത്തിനിരയായി. അദ്ദേഹത്തിന്റെ മുണ്ട് അഴിച്ചെടുത്ത് ചിലര്‍ അതു കമ്പില്‍ കെട്ടി പ്രകടനം നടത്തിയ സംഭവവുമുണ്ടായിരുന്നു.മറ്റു സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും പലതവണ സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് കെ.എസ്.യു ജനറല്‍ സെക്രട്ടറി സെയ്ത് അലി കായിപ്പാടി പറയുന്നു.
കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന കാലത്ത് എല്ലാ വെല്ലുവിളികളും നേരിട്ട് അവിടെ കെ.എസ്.യു യൂനിറ്റ് സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരു ദിവസം രാവിലെ യൂനിറ്റ് രൂപീകരിച്ചതായി പ്രഖ്യാപനം നടത്തുകയും കാമ്പസില്‍ കെ.എസ്.യുവിന്റെ കൊടി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അന്നു വൈകുന്നേരം കൊടിമരം തകര്‍ക്കപ്പെടുകയും പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു.
എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ അടിച്ചൊതുക്കുകയാണവര്‍. താല്‍പര്യമില്ലാത്തവരെ പോലും അവര്‍ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐയുടെ പ്രകടനങ്ങള്‍ക്കു കൊണ്ടുപോകുന്നതും പതിവാണ്. പലരും എസ്.എഫ്.ഐക്കു വോട്ടു ചെയ്യുന്നതു പോലും ഭീഷണി ഭയന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജില്‍ പ്രവേശനത്തിനെത്തുന്നവരെ ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ എത്തുന്നതിനു മുമ്പ് എസ്.എഫ്.ഐക്കാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് തങ്ങള്‍ക്കു താല്‍പര്യമില്ലാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കാറുണ്ടെന്നും ആരോപണമുണ്ട്. കാമ്പസില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും അതിനെതിരേ നടപടി സ്വീകരിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി മറ്റു സംഘടനകളുടെ നേതാക്കള്‍ പറയുന്നു.
കോളജിലെ സി.പി.എം അനുകൂല അധ്യാപകരില്‍ ചിലര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago