മുഖ്യമന്ത്രി മുകുള്‍ സാങ്മ രണ്ടിടത്ത് മത്സരിക്കും
ഷില്ലോങ്: അടുത്തമാസം 27ന് നടക്കുന്ന മേഘാലയ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ഗാരോ ഹില്‍ മേഖലയിലെ അമ്പാത്തിയിലും സോങ്സാക്കിലുമായിരിക്കും മുഖ്യമന്ത്രി മത്സരിക്കുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ സെലസ്റ്റിന്‍ ലിങ്ദോ പറഞ്ഞു.
അതിനിടയില്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കിട്ടാത്ത പ്രയാസമുണ്ടെന്ന് സംസ്ഥാന നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ചില നേതാക്കള്‍ നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിലും ബി.ജെ.പിയിലും ചേര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഉത്തര ഗാരോ ഹില്‍ ജില്ലയില്‍ നിന്ന് 42 പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിവച്ചത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. പല ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തനം കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
നിലവിലെ എം.എല്‍.എമാര്‍ മണ്ഡലത്തെ അവഗണിച്ചതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."