HOME
DETAILS
MAL
ശശീന്ദ്രനെതിരായ ഫോണ്‍ക്കെണിക്കേസ്: വിധി ഇന്ന്
backup
January 27 2018 | 03:01 AM
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ക്കെണിക്കേസില്‍ സി.ജെ.എം കോടതി ഇന്ന് വിധി പറയും. പരാതി പറയാനെത്തിയ യുവതിയെ നിരന്തരം വിളിക്കുകയും അശ്ലീസംഭാഷണം നടത്തുകയും ചെയ്‌തെന്നാണ് കേസ്.
എന്നാല്‍, പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്നും മന്ത്രി വസതിയില്‍ വച്ച് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. അതു പോലെ തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
നേരത്തെ എ.കെ ശശീന്ദ്രനെതിരായ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യം പിന്‍വലിച്ചു. എന്നാല്‍, ഇപ്പോള്‍ ശശീന്ദ്രനെതിരേ പരിതായില്ലെന്നാണ് വീണ്ടും മൊഴി മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."