ഹിജാബ് ധരിച്ച അധ്യാപികയെ മാറ്റി സ്കൂള്‍ 9000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ബെര്‍ലിന്‍: ഹിജാബ് ധരിച്ചതിനാല്‍ അധ്യാപക വൃത്തിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ ജര്‍മനിയിലെ മുസ്ലിം യുവതിക്ക് 9000 യൂറോ നഷ്ടപരിഹാരം നല്കാന് വിധി. ബെര്‍ലിന്‍ സിറ്റിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് കോടതിയില്‍ യുവതി നല്കിയ അപ്പീലിലാണ് വിധി.
മതാചാരത്തിന്റെ പേരില്‍ യുവതി വിവേചനം നേരിട്ടുവെന്ന് ജഡ്ജി റെനേറ്റ് ഷൗഡ് പറഞ്ഞു.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് വിവേചനമാണെന്നും ഹിജാബ് ധരിക്കുന്നത് കൊണ്ട് സ്കൂള്‍ അന്തരീക്ഷത്തിന് യാതൊരു ഭീഷണിയും ഉണ്ടാകുന്നില്ലെന്നും കോടതി പറഞ്ഞു. യുവതിയോട് ബെര്‍ലിന്‍ എലിമെന്ററി സ്കൂള്‍ അധികൃതര്‍ നടത്തിയത് അനീതിയാണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ 2015ല്‍ ജര്‍മനിയിലെ ഭരണഘടനാ കോടതി സ്കൂള്‍ അധ്യാപകര്‍ ശിരോവസ്ത്രം ധരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടിരുന്നു.
ഈ വിധി വന്ന ശേഷം ചില സംസ്ഥാനങ്ങള്‍ അതില്‍ മാറ്റം വരുത്തി. കന്യാസ്ത്രീകളും ശിരോവസ്ത്രം ധരിക്കേണ്ടതിനാലാണ് നിയമത്തില്‍ മാറ്റം വരുത്തിയത്.
കഴിഞ്ഞ മാസം ബെര്‍ലിന്‍ സിറ്റി കോടതി പൊലിസ്, അധ്യാപകര്‍, നീതിന്യായ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു.
2013 ലും ജര്‍മനിയില്‍ മുസ്ലിം അധ്യാപികമാരെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."