വഴിതെറ്റിയെത്തിയ ചൈനീസ് സൈനികന് 54 വര്‍ഷത്തിനുശേഷം മടങ്ങി
ന്യൂഡല്‍ഹി: വഴിതെറ്റി ഇന്ത്യയിലെത്തിയ ചൈനീസ് സൈനികന് 54 വര്‍ഷത്തിനുശേഷം ചൈനയിലേക്ക് മടങ്ങി. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വച്ച് 1963ലാണ് വാങ് ക്വി എന്ന ചൈനീസ് പട്ടാളക്കാരന് വഴിതെറ്റി ഇന്ത്യയിലെത്തിയത്. 77 വയസായ അദ്ദേഹത്തിന് 54 വര്‍ഷത്തെ ഒറ്റപ്പെടല്‍ നല്കിയ വേദന മുഖത്തുനിന്നും വായിച്ചെടുക്കാനാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യാ-ചൈനാ യുദ്ധം നടക്കുമ്പോഴായിരുന്നു വാങ് ക്വി വഴിതെറ്റി ഇന്ത്യയിലെത്തിയത്. ചൈനീസ് ചാരനാണെന്ന് കരുതി ഇന്ത്യന്‍ സൈന്യം അദ്ദേഹത്തെ പിടികൂടി. ആറുവര്‍ഷം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞു. ജയിലില്‍ നിന്നിറങ്ങിയശേഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ അദ്ദേഹത്തെ പൊലിസ് കൊണ്ടുചെന്നാക്കി. സ്വന്തം നാട്ടിലേക്കുള്ള മടക്കം പലഘട്ടങ്ങളിലും മുടങ്ങി. ഇതോടെ ഇനി മടങ്ങാനാകില്ലെന്ന്് കരുതിയ അദ്ദേഹം ഇവിടെ നിന്നും സുശീല എന്ന സ്ത്രീയെ വിവാഹം കഴിച്ച് മധ്യപ്രദേശുകാരനായി. ഇതിനിടയില്‍ രാജ് ബഹാദൂര്‍ എന്ന പേരും സ്വീകരിച്ചു.
2013ല്‍ ഇദ്ദേഹത്തിന്റെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇന്ത്യയിലെ ചൈനീസ് എംബസി പാസ്പോര്‍ട്ട് നല്കി. നിത്യവൃത്തിക്കുള്ള ചെറിയ തുകയും എം.ബസി നല്കി. എന്നാല്‍ വിഷയം വീണ്ടും ലോകശ്രദ്ധയില്‍ എത്തിച്ചത് ബി.ബി.സിയാണ്. ഇത് ചൈനീസ് മാധ്യമങ്ങള്‍കൂടി ഏറ്റെടുത്തതോടെ ചൈനീസ് സര്‍ക്കാറും രംഗത്തെത്തി. തുടര്‍ന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട് ചൈനയിലേക്ക് പോകാനുള്ള വഴിതുറന്നു.ഇന്നലെ തന്റെ 77ാം വയസില്‍ ചൈനയിലേക്ക് മടങ്ങിയ വാങ് ക്വിക്കൊപ്പം മക്കളായ വിഷ്ണു, അനിത, മരുമകള്‍ നേഹ, കൊച്ചുമകന് ഖനകും യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."