അഭയാര്‍ഥി ബോട്ടപകടങ്ങളില്‍ 700 പേര്‍ മരിച്ചതായി യു.എന്‍
റോം: ലിബിയന്‍ തീരത്ത് മധ്യധരണ്യാഴിയില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി എഴുനൂറിലേറെ പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്നു യു.എന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് തെക്കന്‍ ഇറ്റലിക്കടുത്തു ബോട്ട് മുങ്ങി ദുരന്തമുണ്ടായത്. സഞ്ചാരയോഗ്യമല്ലാത്ത ബോട്ടിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. അപകടസമയത്ത് ബോട്ടിനു തൊട്ടടുത്തുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികസേനയുടെ കപ്പല്‍ നിരവധിപേരെ രക്ഷപ്പെടുത്തിയിരുന്നു.
135 പേരെ രക്ഷപ്പെടുത്തിയെന്നും 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും യു.എന്‍ അഭയാര്‍ഥി വിഭാഗം വക്താവ് പറഞ്ഞു. ലിബിയന്‍ തുറമുഖമായ സബ്‌റാത്തയില്‍നിന്നു പുറപ്പെട്ടതാണ് അഭയാര്‍ഥി ബോട്ട്. ബോട്ടിന് എന്‍ജിന്‍ ഉണ്ടായിരുന്നില്ലെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കള്ളക്കടത്തിന് ഉപയോഗിക്കുന്ന മറ്റൊരു ബോട്ടും മുങ്ങിയിരുന്നു. എം.എസ്.എഫ് സീ ഗ്രൂപ്പിന്റെ കണക്കുപ്രകാരം മരണസംഖ്യ 900 കവിയുമെന്നാണ് പറയുന്നത്. രക്ഷപ്പെട്ടവരെ ഇറ്റാലിയന്‍ തുറമുഖമായ ടറാന്റോയിലും പൊസാല്ലോയിലുമാണ് എത്തിക്കുന്നത്. നേരത്തെ 600 പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവികസേന പറഞ്ഞിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മൂന്നു ബോട്ടപകടങ്ങളാണുണ്ടായത്. മൂന്നിലുമായി 700 പേര്‍ മരിച്ചതായാണ് യു.എന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."