'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ'ക്ക് ജി.സി.സി തലത്തിലും പ്രചാരണം വരുന്നു
മനാമ: 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' പദ്ധതിക്കു ജി.സി.സി തലത്തിലും പ്രചാരണം വരുന്നു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചയും പ്രചാരണരൂപവും വൈകാതെ പുറത്തുവരുമെന്നാണ് സൂചന. ഇന്ത്യ സന്ദര്‍ശിക്കുന്ന ബഹ്റൈന്‍ വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സൈദ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വാണിജ്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച അഭിപ്രായങ്ങളുയര്‍ന്നത്.
ഇന്ത്യയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുക, ഇതുവഴി നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യ നടപ്പാക്കിയ പ്രചാരണ പരിപാടിയാണ് 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ'. ഇത്തരം പദ്ധതികള്‍ക്കു ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ നല്കുന്ന പിന്തുണയെ അധികൃതര്‍ കൂടിക്കാഴ്ചയില്‍ പ്രത്യേകം പ്രകീര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."