സ്വാശ്രയ മേഖലയില്‍ ചൂഷണത്തിനിരയാകുന്നത് പ്രവാസികളുടെ മക്കള്‍: മുഹ്‌സിന്‍ എം.എല്‍.എ
തിരൂര്‍: സ്വാശ്രയ മേഖലയിലെ ചൂഷണത്തിനു കൂടുതലും ഇരകളാകുന്നതു പ്രവാസി മലയാളികളുടെ മക്കളാണെന്നു മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. കേരളാ പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയ രാഷ്ട്രീയം എടുത്തുകളഞ്ഞതാണ് ഇത്തരം ചൂഷണങ്ങള്‍ക്കു കാരണം. പ്രവാസികള്‍ കൊണ്ടുവന്ന വികസനമാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമെന്നും അതിനാല്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനനരധിവാസത്തിന് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം കെ.ഇ ഇസ്മാഈല്‍, അഡ്വ. കെ. ഹംസ, അമീറലി, ഹക്കീം പന്തല്ലൂര്‍, പാലോളി അബ്ദുറഹ്മാന്‍, പി. കുഞ്ഞിമൂസ, അഡ്വ. കെ. മോഹന്‍ദാസ്, അഡ്വ. കെ.കെ സമദ്, അഡ്വ. ദിനേശ് പൂക്കയില്‍, ഇരുമ്പന്‍ സൈതലവി, നഗരസഭാ കൗണ്‍സിലര്‍ കെ. ശാന്ത, എം. ദിനേശന്‍, വി.നന്ദന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ടി അബ്ദുല്ലക്കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സി.ടി അബ്ദുല്ലക്കുട്ടി (സെക്രട്ടറി), ഇ.പി മുഹമ്മദ് ബഷീര്‍ (പ്രസിഡന്റ്), അമീര്‍ അലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."