പൂന്താനം സാഹിത്യോത്സവം ഇന്ന് സമാപിക്കും
കീഴാറ്റൂര്‍: മൂന്ന് ദിവസങ്ങളിലായി കീഴാറ്റൂരില്‍ നടക്കുന്ന പൂന്താനം സാഹിത്യോത്സവം ഇന്ന് സമാപിക്കും. രാവിലെ പത്തിന് സാഹിത്യ സമ്മേളനത്തോടെയാണ് മൂന്നാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാവുക. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനാകും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും.
2.30ന് നടക്കുന്ന കവിസദസ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി രാമന്‍ അധ്യക്ഷനാകും. വൈകീട്ട് ആറിന് സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഏഴിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. അഡ്വ. കെ.എന്‍.എ ഖാദര്‍, വി.വി പ്രകാശ്, വി.എം ശൗക്കത്ത്, എന്‍ ശ്രീപ്രകാശ് സംസാരിക്കും. എട്ടിന് നടക്കുന്ന ഇശല്‍ വസന്തം ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന 'ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും' അരങ്ങേറും.
സാഹിത്യോത്സവം ഇല്ലത്ത് നടത്താന്‍ ശ്രമമുണ്ടാകണം: ടി പത്മനാഭന്‍
കീഴാറ്റൂര്‍: പൂന്താനം സാഹിത്യോത്സവം ഇല്ലത്ത് നടത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ടി പത്മനാഭന്‍. പൂന്താനം സാഹിത്യോത്സവത്തില്‍ സമഗ്ര സംഭാവനക്കുള്ള പൂന്താനം സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണ്യത്തെ നിശിതമായി വിമര്‍ശിച്ച കവിയായിരുന്നു പൂന്താനം. എന്നാല്‍ ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒത്തുകൂടാന്‍ കഴിയുന്നില്ല. മന്ത്രി വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."