പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്കാകുന്നു
പാണ്ടിക്കാട്: മണ്ഡലത്തിലെ ഒരു ഹൈസ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് പാണ്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു.
ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അഡ്വ. എം ഉമ്മര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയാലോചയോഗം ചേര്‍ന്നു. പദ്ധതിയുടെ കരട് മാസ്റ്റര്‍ പ്ലാന്‍യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ സ്‌കൂളിലെ പഴയ കാല അധ്യാപകര്‍,വിദ്യാര്‍ഥികള്‍, പഞ്ചായത്തിലെ കലാ കായിക സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെകൂട്ടായ്മകള്‍ രൂപികരിക്കുന്നതിന് ഈമാസം 20ന് ഹൈടെക് സ്‌കൂള്‍ വിളംബര ജാഥ നടത്തും.
പരിപാടിയുടെ വിജയത്തിനായി അഡ്വ. എം ഉമ്മര്‍ എം.എല്‍.എ(ചെയര്‍മാന്‍), കെ.വി ബഷീര്‍(വര്‍ക്കിങ് ചെയര്‍മാന്‍), പി നാരായണന്‍ എന്ന തങ്ക(കണ്‍വീനര്‍), കൊരമ്പയില്‍ ശങ്കരന്‍ (ട്രഷറര്‍)എന്നിവരുള്‍പ്പെട്ട സംഘാടക സമിതി രൂപവല്‍കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."