HOME
DETAILS
MAL
മഴ പറയാതിരുന്നത്
backup
January 28 2018 | 00:01 AM
മഴ പെയ്‌തൊഴിഞ്ഞ നേരം
അലറിക്കരയുന്നു കടല്‍
ഇനിയും സന്ധിച്ചിടാത്തൊരാത്മ
സൗഹൃദത്തിനായ്
ഏതോ ഇലച്ചാര്‍ത്തില്‍
മയങ്ങിക്കിടക്കയാം മണല്‍ത്തരി
മഴയാല്‍ പറഞ്ഞതൊക്കെയും
കണ്ണീരാല്‍ ഓര്‍ത്തെടുക്കുന്നുണ്ടിലകള്‍
പൂങ്കാവനപ്പണികള്‍ തീര്‍ത്ത്
വീടടങ്ങിയോ ഞണ്ടുകള്‍
മാനം തൊടാനാകാത്ത സങ്കടം
ഭൂമിയോടോതുകയാണോ പുല്‍ക്കൊടി
നേരിയ കലഹത്താല്‍
മാഞ്ഞു പോകുന്നുവോ വായുവില്‍
ശലഭങ്ങള്‍ വരച്ച നിരാശതന്‍ ചിത്രങ്ങള്‍
പറയാതെ പോയ പ്രണയം തപിച്ചിട്ടിടി വെട്ടിയോ
മിന്നലാല്‍ കുതറിയോ വാക്കുകള്‍
മനം മടുത്തിട്ടോടി മറഞ്ഞുവോ മേഘം
പേമാരിയാല്‍ കനത്തോ
കാറ്റായ് ഉഴറിയോ
കരിമ്പാറകളെപ്പോലും
കരയിച്ചുവോ
ഇതെല്ലാം കണ്ട്
കാലമേ നീ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."