പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍ വില്ലന്‍ ചുമ പടരുന്നു
കയ്പമംഗലം: പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍ വില്ലന്‍ ചുമ പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട്. കയ്പമംഗലം പഞ്ചായത്തില്‍ കൊപ്രക്കളം സലഫി നഗറില്‍ ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ക്കാണ് വില്ലന്‍ ചുമ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എട്ട് മാസം, രണ്ടര വയസ്, അഞ്ച് വയസ് പ്രായമുള്ള ഈ കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മാസങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിഷന് ഇന്ദ്രധല്സ് എന്ന പ്രത്യേക വാക്സിന് വിതരണ പരിപാടിയില്‍ പോലും ഇവര്‍ പങ്കെടുത്തില്ല. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നിരവധി തവണ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ചെവി കൊള്ളാതെയുള്ള ഇവരുടെ പ്രതികരണം ആശങ്കാ ജനകമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രധാനമായും അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് കൂടുതലായി വില്ലന്‍ ചുമ കണ്ടു വരുന്നത്. ശക്തിയേറിയ ചുമ, പനി, മൂക്കൊലിപ്പ്, തുമ്മല്‍ എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍. തൊണ്ട, മൂക്ക് എന്നിവയിലൂടെയുള്ള സ്രവത്തിലൂടെയാണ് രോഗം പകരുന്നത്. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനാണ് ഒന്നര, രണ്ടര, മൂന്നര മാസങ്ങളില്‍ ലിക്വിഡ് പെന്റാവാലന്റ് വാക്സിന് എന്ന പേരില്‍ നല്‍കുന്നത്. ഈ കുത്തിവെപ്പിലൂടെ അഞ്ചു രോഗങ്ങളെ പ്രതിരോധിക്കാനാകുന്നു.
ഇതില്‍ ഒന്ന് വില്ലന്‍ ചുമയെന്ന ഈ രോഗമാണ്. യഥാസമയങ്ങള് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രധിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതിലൂടെ ഈ രോഗങ്ങളുടെ പകര്‍ച്ച തടയാനാകുമെന്ന് ആരോഗ്യ വിഭാഗം പറയുന്നു. കൃത്യമായ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിച്ച് കാര്യക്ഷമമായി നല്കുന്ന പ്രതിരോധ കുത്തിവെപ്പ് പരിപാടികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• 25 days agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• 25 days agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• 25 days agoവര്‍ക്ക്ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• 25 days agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 25 days agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• 25 days agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• 25 days agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• 25 days agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 25 days agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• 25 days agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• 25 days agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• 25 days agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.