ത്രിപുര: ഇടത് മുന്നണിയും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
അഗര്‍ത്തല:60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഇടതുമുന്നണി പ്രഖ്യാപിച്ചു.
ഭരണകക്ഷിയായ ഇടതുമുന്നണി പുതുമുഖങ്ങള്‍ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്. അടുത്തമാസം 18നാണ് ത്രിപുര തെരഞ്ഞെടുപ്പ്. 12 പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ സി.പി.എം ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
ഇവരില്‍ ഏഴുപേര്‍ വനിതകളാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധര് പറഞ്ഞു.
ഇടതുമുന്നണിയിലെ ഘടക കക്ഷികളായ സി.പി.ഐ അഞ്ച് സീറ്റുകളിലും ഫോര്‍വേര്‍ഡ് ബ്ലോക്ക് രണ്ടും ആര്.എസ്.പി ഒരു സീറ്റിലും മത്സരിക്കും.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 44 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. 51 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ശേഷിക്കുന്ന ഒന്‍പത് സീറ്റുകളില്‍ ഗോത്ര വര്‍ഗ പാര്‍ട്ടിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയാണ് മത്സരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബിപ്്ലാബ് കുമാര്‍ ദേബ്, വൈസ് പ്രസിഡന്റ് സുബല്‍ ഭൗമിക്, മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ സുശാന്ത ചൗധരി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രതിമ ഭൗമിക്, സെക്രട്ടറി അമിത് രക്ഷസിറ്റ് എന്നിവരെല്ലാം മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."