എസ്.എം.എഫ് ഉത്തരമേഖലാ ക്യാംപിന് വയനാട്ടില്‍ തുടക്കം
കൂളിവയല്‍ (വയനാട്): എസ്.എം.എഫ് ഉത്തരമേഖലാ ക്യാംപിന് വയനാട് കൂളിവയല്‍ സൈനില്‍ തുടക്കമായി. 'മഹല്ലുകള്‍ ഉമ്മത്തിന്റെ കരുത്തിന്' എന്ന പ്രമേയത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകളിലെ സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ ഭാരവാഹികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. സമസ്ത മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്് കെ.ടി ഹംസ മുസ്ലിയാര് പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. മുഹമ്മദ് ദാരിമി, എ.കെ ആലിപ്പറമ്പ്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, ശരീഫ് ദാരിമി, പി.ടി മുഹമ്മദ് മാസ്റ്റര്‍, കെ.പി മുഹമ്മദ് ഹാജി, പി.കെ.എം ബാഖവി, സി.ടി അബ്ദുല്‍ ഖാദിര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുസ്സമദ് മുട്ടം, ടി.വി അഹ്മദ് ദാരിമി, സി. മൊയ്തീന് കുട്ടി, കാഞ്ഞായി ഉസ്മാന്, ഇബ്റാഹിം മാസ്റ്റര്‍, എം. അബ്ദുറഹിമാന് സംസാരിച്ചു. തുടര്‍ന്നു നടന്ന ലൈറ്റ് ഓഫ് മദീന സെഷന് ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ നേതൃത്വം നല്കി. പി.സി ഇബ്റാഹിം ഹാജി സ്വാഗതവും പി.സി ഉമര്‍ മൗലവി നന്ദിയും പറഞ്ഞു. ഇന്ന് മൂന്നു മണിയോടെ ക്യാംപ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."