HOME
DETAILS
MAL
സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: അഞ്ചു പേര്‍ക്ക് കോടതിയുടെ നോട്ടിസ്
backup
January 29 2018 | 08:01 AM
എറണാകുളം: അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ സഹായ മെത്രാന് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കം അഞ്ച് സാക്ഷികള്‍ക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നോട്ടിസ്. സാക്ഷികള്‍ ഈ മാസം 31 ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ്റിസ് അധ്യക്ഷന്‍ പോളച്ചന് പുതുപ്പാറയാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."