HOME
DETAILS
MAL
ബഹ്‌റൈന്‍ കെ.എസ്.സി.എ. മന്നം അവാര്‍ഡ് കെ.ജി. മന്മഥന്‍ നായര്‍ക്ക്
backup
January 29 2018 | 16:01 PM
മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ.) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മന്നം അവാര്‍ഡിന് കെ.ജി.മന്മഥന്‍ നായരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീ മന്നത്തു പത്മനാഭന്റെ 141-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 9ന് ബഹ്‌റൈനില്‍ നടക്കുന്ന ചടങ്ങില്‍വച്ച് അവാര്‍ഡ് വിതരണം നടക്കും.
വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തു മൂന്ന് സര്‍വകലാശാലകള്‍ സ്ഥാപിച്ച് വ്യക്തിമുദ്ര പതിപ്പിച്ച കെ.ജി. മന്മഥന്‍ നായര്‍ക്ക് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് നല്‍കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കമ്മിറ്റി ചെയര്‍മാന്‍ ബാലചന്ദ്രന്‍ കൊന്നക്കാടും പ്രസിഡന്റ് പമ്പാവാസന്‍ നായരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."