തന്റെ നോവല്‍ ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നുവെന്ന് റുഷ്ദി
ലണ്ടന്‍: തന്റെ നോവല്‍ നേരത്തെ തന്നെ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നതായി എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. 'ദ ഗോള്‍ഡന്‍ ഹൗസ് ' ആണ് ട്രംപിന്റെ വിജയം പ്രവചിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നോവല്‍ എഴുതിത്തീര്‍ന്നിരുന്നെങ്കിലും 2017 സെപ്റ്റംബറിലാണ് പുസ്തകം പുറത്തുവന്നത്.
വ്യക്തിപരമായി ഹിലരി ക്ലിന്റന്‍ ജയിക്കുമെന്നാണു കരുതിയിരുന്നതെങ്കിലും നോവല്‍ ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നുവെന്ന് റുഷ്ദി പറഞ്ഞു. കൊളംബിയയില്‍ ഹെയ് ഫെസ്റ്റിവല്‍ കാര്‍ട്ടഗെനയുടെ 13-ാമത് എഡിഷനിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റുഷ്ദി. തന്നെക്കാളും തന്റെ നോവലിന് നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നെന്നും ഒരു രചന സ്വന്തമായി കൈവരിക്കുന്ന ധിഷണയുടെ തെളിവാണ് ഇതെന്നും റുഷ്ദി കൂട്ടിച്ചേര്‍ത്തു.
'ഗോള്‍ഡന്‍ ഹൗസ് ' ട്രംപിനെ കേന്ദ്രീകരിച്ചുള്ള നോവല്‍ അല്ലെന്നും അമേരിക്കയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണമാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളംബിയന്‍ എഴുത്തുകാരന്‍ യുവാന്‍ ഗബ്രിയേല്‍ വാസ്‌കേസും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."