ലഹരി വ്യാപനത്തിനെതിരേ മഹല്ലുകമ്മിറ്റികള്‍ ജാഗ്രത കാണിക്കണം: മുക്കം ഉമര്‍ ഫൈസി
കൂളിവയല്‍(വയനാട്): സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, അശ്ലീലതകള്‍, അധാര്‍മിക പ്രവണതകള്‍ തുടങ്ങിയവക്കെതിരേ മഹല്ലുകമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്ന് എസ്.എം.എഫ് സംസ്ഥാന ജന. സെക്രട്ടറി മുക്കം ഉമര്‍ ഫൈസി പറഞ്ഞു.
ലൈറ്റ് ഓഫ് മദീനയുടെ ഭാഗമായി കൂളിവയലില്‍ രïു ദിവസമായി നടന്നുവന്ന ഉത്തരമേഖലാ ക്യാംപില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. രാവിലെ നടന്ന ഉദ്‌ബോധനത്തിന് ഖാസിം ദാരിമി നേതൃത്വം നല്‍കി. ലൈറ്റ് ഓഫ് മദീന, ഉത്തരവാദിത്തം, അമാനത്ത് എന്നീ സെഷനുകള്‍ മുനീര്‍ ഹുദവി ഫറോക്ക്, മുസ്തഫ അഷ്‌റഫി കക്കുപടി എന്നിവര്‍ അവതരിപ്പിച്ചു.
എസ്.കെ ഹംസ ഹാജി, പി.സി ഇബ്‌റാഹിം ഹാജി, എസ്. മുഹമ്മദ് ദാരിമി, സിറാജുദീന്‍ ദാരിമി, ഇബ്‌റാഹിം ഫൈസി പേരാല്‍, അഹ്മദ് തേര്‍ളായി, അബ്ദുല്‍ ബാഖി, സി.ടി അബ്ദുല്‍ ഖാദിര്‍, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി സംസാരിച്ചു. കോഴിക്കോട്, വയനാട്, നീലഗിരി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.എം.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ എഴുപതോളം പേര്‍ ക്യാംപില്‍ സംബന്ധിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."