ബഹ്‌റൈനില്‍ സ്‌കൂള്‍ ഫീസ് വര്‍ധന പാടില്ലെന്ന് രാജാവ്: സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ആശ്വാസം
മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധന പാടില്ലെന്ന് രാജാവ് ഹമദ് ബിന്‍ ഇസ അല്‍ഖലീഫ ഉത്തരവിട്ടു. നേരത്തെ ഫീസ് വര്‍ധനക്ക് അനുമതി നല്‍കി വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തെ മരവിപ്പിച്ചു കൊണ്ടാണ് രാജാവിന്റെ പുതിയ ഉത്തരവ്.
ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഫീസ് വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അവ ഉടന്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയവും പ്രത്യേക സര്‍ക്കുലറിലൂടെ സ്‌കൂളധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സ്‌കൂള്‍ ചിലവ് വര്‍ധന നേരിടുന്നതിന് മറ്റു വഴികള്‍ തേടണമെന്നും സര്‍ക്കുലരില്‍ നിര്‍ദേശമുണ്ട്.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ സ്‌കൂളുകള്‍ വരുത്താനുദ്ദേശിക്കുന്ന ഫീസ് വര്‍ധനക്ക് ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകളുമായി മന്ത്രാലയത്തെ സമീപിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.
ദിവസങ്ങള്‍ക്കുമുമ്പാണ് രാജ്യത്തെ മികച്ച സ്‌കൂളുകള്‍ക്കെല്ലാം 5 ശതമാനം വരെ ഫീസ് വര്‍ധനയാകാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ പൊതുവെ വിപണികളില്‍ മാന്ദ്യമനുഭവപ്പെടുകയും ജീവിത ചിലവ് ഉയര്‍ന്നു വരികയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ ഏറെ ആശങ്കയോടെയാണ് പ്രവാസികളടക്കമുള്ളവര്‍ സ്‌കൂള്‍ ഫീസ് വര്‍ധനവിനുള്ള നിര്‍ദേശത്തെ നോക്കികണ്ടിരുന്നത്.
ഏതായാലും അത് റദ്ദ് ചെയ്തു കൊണ്ടുള്ള രാജാവിന്റെ പുതിയ ഉത്തരവ് രാജ്യത്തെ സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസമാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."