66 സ്‌കൂളുകളില്‍ കംപ്യൂട്ടറുകള്‍ നല്‍കുന്നതിന് എം.പി. ഫണ്ടില്‍ നിന്നും 78 ലക്ഷം
ചെറുതോണി: ജില്ലയില്‍ 66 സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറുകള്‍ വാങ്ങുന്നതിനായി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കലക്ടറുടെ ഭരണാനുമതിയായതായി അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാകെ ആധുനിക വത്ക്കരണത്തിന്റെ പാതയിലാണെന്നും പൊതു വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്ക് സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ വത്ക്കരണം അത്യന്താപേക്ഷിതമാണെന്നും എം.പി പറഞ്ഞു.
താരതമ്യേന സൗകര്യങ്ങള്‍ കുറഞ്ഞ ജില്ലയിലെ സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറുകള്‍ ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.കംപ്യൂട്ടറുകള്‍, പ്രിന്ററുകള്‍, യു.പി.എസ്സുകള്‍, എല്‍.സി.ഡി. പ്രൊജക്ടറുകള്‍ എന്നിവയും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
കംപ്യൂട്ടറുകള്‍ അനുവദിച്ച സ്‌ക്കൂളുകള്‍ഗവ. എച്ച്.എസ്.എസ് വെസ്റ്റ് കോടിക്കുളം, ഗവ. എല്‍.പി.എസ് വണ്ടിപ്പെരിയാര്‍, ഗവ. എച്ച്.എസ് വാഴവര, ഗവ. എച്ച്.എസ്.എസ് വെള്ളത്തൂവല്‍, ഗവ. വി.എച്ച്.എസ് രാജകുമാരി, ഗവ. എല്‍.പി.എസ് ഗ്രാന്‍ബി വണ്ടിപ്പെരിയാര്‍, ഗവ. യു.പി.എസ് വണ്ടിപ്പെരിയാര്‍, ഗവ. എല്‍.പി.എസ് കൂട്ടക്കല്ല്, സെന്റ്.തോമസ് എച്ച്.എസ്.എസ് ഇരട്ടയാര്‍, ലൂര്‍ദ്ദ് മാതാ എല്‍.പി.എസ് ലബ്ബക്കട, സെന്റ് ജോസഫ്‌സ് എല്‍.പി.എസ് ആനക്കുളം, സെന്റ് ജെറോംസ് യു.പി.എസ് കട്ടപ്പന, ക്രിസ്തുരാജ് എല്‍.പി.എസ് പൂമാംകണ്ടം, സെന്റ് മേരീസ് എച്ച്.എസ്.എസ് മരിയാപുരം, സി.കെ എല്‍.പി.എസ് രാജമുടി, സെന്റ് മേരീസ് എല്‍.പി.എസ് ചെമ്പകപ്പാറ, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് വാഴത്തോപ്പ്, പാവനാത്മ കോളേജ് മുരിക്കാശ്ശേരി, സെന്റ് മേരീസ് യു.പി.എസ് ഉദയഗിരി, കാല്‍വരി എല്‍.പി.എസ് കാല്‍വരിമൗണ്ട്, ജയമാതാ എല്‍.പി.എസ് എഴുകുംവയല്‍, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് കരിമണ്ണൂര്‍, എസ്.എന്‍.എല്‍.പി.എസ് പരിയാരം, സെന്റ്. സെബാസ്റ്റ്യന്‍സ് എച്ച്.എസ് പൊട്ടന്‍കാട്, ഗവ. യു.പി.എസ് ഉപ്പുതോട്, സെന്റ്. മേരീസ് എച്ച്.എസ്.എസ് മാങ്കുളം, സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാര്‍, പഞ്ചായത്ത് എച്ച്.എസ് ഏലപ്പാറ, സെന്റ് മേരീസ് എല്‍.പി.എസ് കണയങ്കവയല്‍, സെന്റ് ജോര്‍ജ്ജ്‌സ് എച്ച്.എസ്.എസ് കട്ടപ്പന, എന്‍.എസ്.എസ് എല്‍.പി.എസ് കൂട്ടാര്‍, സെന്റ്. ജേക്കബ് യു.പി.എസ് ബഥേല്‍, ഗവ. എച്ച്.എസ് ചെമ്പകപ്പാറ, കാര്‍മല്‍മാതാ എച്ച്.എസ് മാങ്കടവ്, ഗവ. എല്‍.പി.എസ് പഴയവിടുതി, സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി.എസ് ഏഴല്ലൂര്‍, സെന്റ്. മേരീസ് എച്ച്.എസ് വാഴവര, ആര്‍.പി.എം. എല്‍.പി.എസ് ചോറ്റുപാറ, എം.ജി.എം ഐ.റ്റി.ഐ രാജകുമാരി നോര്‍ത്ത്, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പെരുവന്താനം, എം.ഇ.എസ് എച്ച്.എസ്.എസ് വണ്ടന്‍മേട്, ഗവ.എച്ച്.എസ്.എസ് അണക്കര, സെന്റ്. ജോര്‍ജ്ജ് എച്ച്.എസ്.എസ് മുതലക്കോടം, ഗവ. എച്ച്.എസ്.എസ് കുടയത്തൂര്‍, പഞ്ചായത്ത് എച്ച്.എസ്.എസ് വണ്ടിപ്പെരിയാര്‍, ഗവ. എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി, ഐ.എച്ച്.ഇ.പി എല്‍.പി സ്‌കൂള്‍ മൂലമറ്റം, ഗവ. എല്‍.പി എസ് മുള്ളരിക്കുടി, സെര്‍വ് ഇന്ത്യ എല്‍.പി.എസ് പൊട്ടന്‍കാട്, ഗവ. എച്ച്.എസ്.എസ് പണിക്കന്‍കുടി, സെന്റ്. സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് വഴിത്തല, സെന്റ് മാത്യൂസ് എല്‍.പി.എസ് വാളാടി, എസ്.എന്‍.എം. എച്ച്.എസ്.എസ് വണ്ണപ്പുറം, ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ഐഎച്ച്ഇപി ഗവ. എച്ച്.എസ് കുളമാവ്, ഗവ. ട്രൈബല്‍ എച്ച്.എസ് ചീന്തലാര്‍, സെന്റ് മേരീസ് എച്ച്.എസ് കഞ്ഞിക്കുഴി, ഗവ. ട്രൈബല്‍ എച്ച്.എസ് വളകോട്, സെന്റ് മേരീസ് എല്‍.പി.എസ് പള്ളനാട്, സെന്റ് ജോസഫ്‌സ് എല്‍.പി.എസ് മുളകുവള്ളി, ഐ.എച്ച്.ഇ.പി. ജി യു.പി.എസ് മൂലമറ്റം, സെന്റ് ജോസഫ്‌സ് എല്‍.പി.എസ് ഉടുമ്പന്നൂര്‍, സെന്റ് ജോസഫ്‌സ് യു.പി.എസ് പനംകുട്ടി, എന്‍.എസ്.എസ്. ഗവ. എല്‍.പി. സ്‌കൂള്‍ ചിറ്റൂര്‍, സെന്റ്. ജോര്‍ജ്ജസ് യു.പി.എസ് വെണ്‍മണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."