മെഡിക്കല്‍ ക്യാംപ് നടത്തി
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറു പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്കായി വല്ലകം സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തി.
ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാംപ് നടത്തിയത്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ദിവാകരന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി ഉദ്ഘാടനം ചെയ്തു. ഇടയാഴം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ജയന്തി സ്വാഗതമാശംസിച്ചു. സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ പീറ്റര്‍ കോയിക്കര ആശംസയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്സ് ടോം കൃതജ്ഞതയും പറഞ്ഞു. ഇ.എന്‍.ടി ഡോ. വീണ, ഗൈനക്കോളജിസ്റ്റ് ഡോ. രമ്യ, പീഡിയാട്രീഷ്യന്‍ ഡോ. രേണു, ഡര്‍മ്മറ്റോളജിസ്റ്റ് ഡോ. ബൈജു, ഓഫ്താല്‍മോളജിസ്റ്റ് ഡോ. ബീന എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാംപില്‍ പങ്കെടുത്ത കുട്ടികളില്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ തുടര്‍ചികിത്സയ്ക്കായി താലൂക്ക്, ജില്ലാതലത്തിലുള്ള ആശുപത്രികളിലേക്ക് ശുപാര്‍ശ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, എന്‍.ആര്.ഇ.എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, സ്കൂള്‍ ഹെല്‍ത്ത് നഴ്സസ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."