എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 28കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ ഷാകുര്‍ ബസ്തിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അസ്്ലം ഖാന് അറിയിച്ചു.
കുഞ്ഞിനെ ബന്ധുവായ സ്ത്രീയെ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ ജോലിക്കു പോയതായിരുന്നു.
വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്.
കുഞ്ഞിനെ കളിപ്പിക്കാനാണെന്നുപറഞ്ഞാണ് നോക്കാനേല്‍പ്പിച്ച സ്ത്രീയുടെ അടുത്ത് നിന്ന് ബന്ധുവായ യുവാവ് എടുത്തുകൊണ്ടുപോയത്.
പീഡനത്തിന് ഇരയാക്കിയപ്പോള്തന്നെ കുഞ്ഞ് അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയും ചെയ്തതോടെ പരിഭ്രാന്തനായ ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."