HOME
DETAILS
MAL
ലോകത്തിന്റെ മുതുമുത്തച്ഛന് വിടവാങ്ങി
backup
January 30 2018 | 20:01 PM
മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് അന്തരിച്ചു. തെക്കു പടിഞ്ഞാറന്‍ സ്പെയിനിലെ ബെയ്ന്വെനിദ ഗ്രാമവാസിയായ ഫ്രാന്‍സിസ്കോ നൂനെസ് ഒലിവെറയാണ് 113 വയസ് പൂര്‍ത്തിയായി ഒരു മാസം പിന്നിടവെ ലോകത്തോടു വിടപറഞ്ഞത്.
1904 ഡിസംബര്‍ 13നാണ് ഫ്രാന്‍സിസ്കോ ബെയ്ന്വെനിദ ഗ്രാമത്തില്‍ ജനിച്ചത്. പച്ചക്കറികള്‍ മാത്രമായിരുന്നു ഇത്രയും കാലം അദ്ദേഹം കഴിച്ചത്. ദിവസം ഒരു ഗ്ലാസ് റെഡ് വൈനും കുടിക്കുമായിരുന്നുവത്രെ. ഒലിവ് എണ്ണ കൊണ്ടുണ്ടാക്കിയ കേക്കും ഒരു ഗ്ലാസ് പാലുമാണു പ്രാതല്‍. ലോകത്തെ പ്രായം കൂടിയവരുടെ കണക്ക് സൂക്ഷിക്കുന്ന അമേരിക്ക കേന്ദ്രമായുള്ള ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടികയില്‍ ഫ്രാന്‍സിസ്കോ ഇതുവരെ ഇടംപിടിച്ചിട്ടില്ല. സംഘത്തിന്റെ കണക്കു പ്രകാരം 112കാരനായ ജപ്പാന് സ്വദേശി മസാസോ നൊനാകയാണ് ഏറ്റവും പ്രായം കൂടിയ പുരുഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."