ജലക്ഷാമത്തിന് ആശ്വാസമായി പൊതുകിണര്‍ ശുദ്ധീകരിച്ചു
മാന്നാര്‍ : ജലക്ഷാമത്തിന് തെല്ല് ആശ്വാസമായി പൊതുകിണര്‍ ഉപയോഗ യോഗ്യമാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ കരയോഗം സ്കൂളിന് സമീപമുള്ള പൊതുകിണറാണ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കിയത്.
ഏറെ വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരുന്ന കിണറ്റില്‍ മാലിന്യങ്ങളും മദ്യക്കുപ്പികളും നിക്ഷേപിച്ച് തീരെ ഉപയോഗിക്കുവാന്‍ സാധിക്കാത്തതരത്തിലായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവ മുഴുവന്‍ നീക്കം ചെയ്യുകയും കിണറിന് സുരക്ഷാവല സ്ഥാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവീകരിച്ച പൊതുകിണര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം കലാധരന്‍ കൈലാസം അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനാ നവാസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ചാക്കോ കയ്യത്ര, ചിത്ര എം. നായര്‍, ബി.കെ.
പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സുശീല സോമരാജന്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജീഷ് കോടാകേരില്‍, പ്രകാശ് എം.പി., ഉഷാ ഗോപാലകൃഷ്ണന്, വിജയലക്ഷ്മി, പി.എന്‍. ശെല്വരാജന്, ലവന്, മുഹമ്മദ് അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."