HOME
DETAILS

കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണമെന്ന്

  
backup
February 12 2017 | 05:02 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7

 

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണമെന്നും മുഴുവന്‍ ആശാമാരെയും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേരള സ്‌റ്റേറ്റ് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
2013 ജൂലൈ അഞ്ചിന് നിലവില്‍വന്ന ഭക്ഷ്യഭദ്രതാനിയമം കേരളത്തില്‍ നടപ്പാക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിലെ പൊതുവിതരണരംഗത്തെ പ്രതിസന്ധിക്ക് കാരണമിതാണ്. യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലും അപാകം ഏറെയുണ്ട്. റേഷന്‍കാര്‍ഡ് പുതുക്കിനല്‍കാനും യുഡിഎഫ് ഗവണ്‍മെന്റ് തയ്യാറായില്ല.
എല്‍ഡിഎഫ് അധികാരത്തില്‍വന്നപ്പോള്‍ 2017വരെ സാവകാശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വിസമ്മതിച്ചു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നിന് റേഷന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.
കേരളത്തില്‍ 83.18 ലക്ഷം കുടുംബങ്ങള്‍ക്ക് സ്റ്റാറ്റിയൂട്ടറി റേഷനിങ് സമ്പ്രദായത്തില്‍ റേഷന്‍ ലഭിച്ചിരുന്നു. ഭക്ഷ്യസൂരക്ഷാനിയമം നടപ്പാക്കുന്നതോടെ 1.79 കോടി ആളുകള്‍ക്ക് റേഷന്‍ നിഷേധിക്കും. നേരത്തെ ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക് ടണ്‍ ധാന്യം 14.2 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചു- പ്രമേയത്തില്‍ പറഞ്ഞു.
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ തുളസി അധ്യക്ഷയായി.
സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അഡ്വ. സി എസ് സുജാത സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എല്‍ ഗീത പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ പി പി പ്രേമ കണക്കും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മന്ത്രി ജി സുധാകരന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍, സിഐടിയു ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം പി പി ചിത്തരഞ്ജന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി സി കാര്‍ത്യായനി, സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ, മുംതാസ്, പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു. ഗീതാഭായി നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago