പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതി ഉദ്ഘാടനം വൈകും
ജിദ്ദ: മക്ക-മദീന പുണ്യ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതി ഉദ്ഘാടനം വൈകും. ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്ന പദ്ധതി, 2018 അവസാനത്തോടെയായിരിക്കും ഉദ്ഘാടനം ചെയ്യുക.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധതി പൂര്‍ത്തീകരിക്കാന്‍ താമസം നേരിടുന്നത് കാരണമാണ് ഹറമൈന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുന്നതെന്നാണ് വിവരം.
നേരത്തെ 2017 അവസാനത്തോടെ ഹറമൈന്‍ റെയില്‍വേയുടെ മക്ക സ്റ്റേഷന് മുതല്‍ മദീന സ്റ്റേഷന് വരെ പരീക്ഷണ ഓട്ടം നടത്തുമെന്നും 2018 മുമ്പായി റെയില്‍വേ ഉപയോഗയോഗ്യമാവുമെന്നും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചിരുന്നു.
ഹറമൈന്‍ റെയില്‍വേ പുതിയ ജിദ്ദ വിമാനത്താവളവുമായി ബന്ധപ്പെടുത്തിയിരുന്നതിനാല് വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരും . 2018 അവസാനത്തോടെയായിരിക്കും ഇത് പൂര്‍ത്തിയാകുക എന്നാണ് റിപ്പോര്‍ട്ട്.
ഹറമൈന്‍ പ്രോജക്ടിന്റെ നിര്‍മ്മാണത്തിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ട്രാക്ട് എടുത്തിട്ടുള്ള സഊദി സ്പെയിന് കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഹറമൈന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോക്ടര്‍ ഗില്മാന് ബസാം വ്യക്തമാക്കിയതാണിക്കാര്യം.
70 ബില്യണ്‍ ചിലവില്‍ പൂര്‍ത്തിയാവുന്ന ഹറമൈന്‍ റെയില്‍വേ സഊദിയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. പൂര്‍ണ്ണമായും ഇലക്ട്രിക് പവറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ട്രെയിന്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാവുമെന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."