വിദ്യാര്‍ഥിനികള്‍ക്ക് വീടൊരുക്കി ജനമൈത്രി പൊലിസ്
പാലാ : റെന്‍സിക്കും റെബീനയ്ക്കും അടച്ചുറപ്പുള്ള വീട് ഇനി സ്വന്തം. കുടക്കച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഇവര്‍ക്ക് പടുത മേഞ്ഞ കുടിലില്‍ നിന്നും മോചനമൊരുക്കി ജനമൈത്രി പൊലിസ് മാതൃകയായി.
കരൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കുടക്കച്ചിറയില്‍ മഞ്ചക്കുഴിയില്‍ അല്‍ഫോന്‍സയുടെ മക്കളാണ് റെന്‍സിയും റെബീനയും.
ഇവരുടെ ദുരിതം കണ്ടറിഞ്ഞ് ജനമൈത്രി പൊലിസ് വീട് നിര്‍മിക്കുവാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
578 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് മുറികളും ഹാളും കക്കൂസും അടുക്കളയും ഉള്‍പ്പടെ സൗകര്യങ്ങളുള്ള വീടാണ് സജ്ജമാക്കിയത്. ഒന്‍പതു ലക്ഷം മുടക്കിയായിരുന്നു നിര്‍മാണം. ടൈല്‍സ് പതിപ്പിച്ച് വീട് മനോഹരമാക്കി.
വീടിന്റെ രൂപകല്‍പനയും നിര്‍മാണ മേല്‍നോട്ടവും നടത്തിയത് പൊലിസുകാര്‍ തന്നെയാണ്. അമ്മ അല്‍ഫോന്‍സ കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം നിത്യവൃത്തി നടത്തിയിരുന്നത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് അല്‍ഫോന്‍സ. വീടു നിര്‍മാണത്തിന് ഒരുങ്ങിയപ്പോള്‍ പ്രതിബന്ധങ്ങളേറെയായിരുന്നു. കുട്ടികളുടെ മുത്തച്ഛന്റെ പേരിലായിരുന്നു സ്ഥലം.
കുട്ടികളുടെ പേരില്‍ മൂന്ന് സെന്റ് സ്ഥലം മുത്തച്ഛന്‍ നല്‍കുകയായിരുന്നു.
നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് നടപ്പാത മാത്രമാണുണ്ടായിരുന്നത്. പൊലിസ് ഇടപെട്ട് സമീപ പുരയിടങ്ങളിലുള്ളവരുടെ അനുമതി വാങ്ങി നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു.
തൊണ്ണൂറു ദിവസത്തിനുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജന പങ്കാളിത്തത്തോടെയാണ് ജനമൈത്രി പൊലിസ് വീടിന്റെ നിര്‍മാണം നടത്തിയത്.
ജനമൈത്രി പൊലിസ് നടത്തിയ ഭവന സന്ദര്‍ശന പരിപാടിയിലൂടെയാണ് അല്‍ഫോന്‍സയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ തിരിച്ചറിഞ്ഞത്.
വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.ഡി.ജി.പി. ബി.സന്ധ്യ നിര്‍വഹിക്കും. ഐ.ജി വിജയസാക്കറെ, ജില്ലാ പൊലിസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."