HOME
DETAILS

മസ്‌കത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ദേശീയ തല മത്സരങ്ങള്‍ സമാപിച്ചു

  
backup
February 12 2017 | 13:02 PM

%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%82%e0%b4%87%e0%b4%af%e0%b5%8d%e0%b4%af%e0%b4%a4

മസ്‌കത്ത്; മുസാബ'17 ഒമാനിലെ ദേശീയ തല മത്സരങ്ങള്‍ വര്‍ണ്ണാഭമായി പര്യവസാനിച്ചു. മസ്‌കത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എം. ആര്‍. ജെ. എം.) സംഘടിപ്പിച്ച ഒമാനിലെ സമസ്ത മദ്‌റസാ വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാ മത്സരം, മുസാബ17 ന്റെ ഗ്രാന്റ് ഫിനാലെക്ക് റുവി സുന്നി സെന്റര്‍ മദ്‌റസയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങോടെ തിരശ്ശീല വീണു.

ഒമാനില്‍, സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 23 മദ്‌റസകളിലെ 1400 ഓളം വിദ്യാര്‍ത്ഥികള്‍ 30 ഓളം ഇനങ്ങളിലായി നടന്ന മത്സരങ്ങളുടെ അവസാന ഘട്ടമായിരുന്നു ഇന്നലെ നടന്നത്.

ആദ്യ ഘട്ടത്തില്‍ മേഖലകളായി തിരിച്ചായിരുന്നു മത്സരം അരങ്ങേറിയത്. ഓരോ മേഖലകളിലെയും വിജയികള്‍ അവസാനഘട്ട മത്സരത്തില്‍ മാറ്റുരച്ചു. വിവിധ മേഖലകളില്‍ നിന്നായി 120 വിദ്യാര്‍ത്ഥികളാണ് സ്റ്റേജ്, സ്റ്റേജേതര ഇനങ്ങളില്‍ പങ്കെടുത്തത്. രണ്ടുവേദികളിലായ നടന്ന മത്സരങ്ങള്‍ക്ക് ഉച്ചക്ക് രണ്ട് മണിക്ക് നടന്ന ഉദ്ഘാടന സെഷനോടെ തിരശ്ശീല ഉയര്‍ന്നു.

ക്യാപിറ്റല്‍ മേഖല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ ബാത്തിന മേഖല റണ്ണര്‍ അപ്പ് സ്വന്തമാക്കി. ജൂനിയര്‍ വിഭാഗം കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത് ബാത്തിന മേഖലയിലെ സൊഹാര്‍ നുസ്‌റത് ഇസ്ലാം വിദ്യാര്‍ഥി കെന്‍സ് മുഹമ്മദ് ആണ്.

ക്യാപിറ്റല്‍ മേഖലയിലെ റുവി തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസാ വിദ്യാര്‍ഥി മുഹമ്മദ് സഅ്ദാണ് സീനിയര്‍ വിഭാഗം കലാപ്രതിഭ. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയത് സൊഹാര്‍ നുസ്‌റതുല്‍ ഇസ്‌ലാം മദ്‌റസയാണ്. 

പായിന്റുകളില്‍ രണ്ടാം സ്ഥാനത്ത് റുവി തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയാണ്. അവസാനം നടന്ന ദഫ്ഫ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഇബ്‌റ ഖുര്‍ആന്‍ സ്റ്റെഡി സെന്റര്‍ മദ്‌റസയും, രണ്ടാം സ്ഥാനം ബോഷര്‍ അര്‍റഹ്മ മദ്‌റസയും നേടിയപ്പോള്‍ മൂന്നാം സ്ഥാനം ബുറൈമി ദാറുസ്സലാം മദ്‌റസയും സൊഹാര്‍ നുസ്‌റതുല്‍ ഇസ്‌ലാം മദ്‌റസയും പങ്കുവെച്ചു.

യു. എ. ഇയില്‍ നിന്നുള്ള സൈതലവി ഹുദവി, ഇസ്സുദ്ദീന്‍ ഹുദവി, കമാലുദ്ദീന്‍ ഹുദവി, സല്‍മാന്‍ ഹുദവി, തുഫൈല്‍ വാഫി, ഹാശിം ഹുദവി എന്നിവരായിരുന്നു ജൂറികള്‍.

 

img-20170211-wa0089

 

വൈകിട്ട് നടന്ന സമാപന സെഷനില്‍ റൈഞ്ച് വര്‍ക്കിങ്ങ് പ്രസിഡണ്ട്, സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചി. മസ്‌കറ്റ് റൈഞ്ച് പ്രസിഡണ്ട്, പുറങ്ങ് അബ്ദുല്ല മൌലവി ഉദ്ഘാടനം ചെയ്തു.

ട്രഷറര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹമീദ് ഹാജി ബര്‍ക വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ബര്‍ക സുന്നി സെന്റര്‍ പ്രസിഡണ്ട് ഹംസ ഹാജി, സെക്രട്ടറി സലാം കോട്ടക്കല്‍, സുന്നിസെന്റര്‍ മദ്‌റസാ സെക്രട്ടറി സലാം ഹാജി, സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി, അശ്‌റഫ് നെടുന്തോള്‍, അബ്ദുല്‍ ഹമീദ് റഹീമി ബുറൈമി, സലാം നിസ്!വ, നൌഷിന്‍ ഇബ്‌റ, അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അല്‍ഫലജ് തുടങ്ങിയവര്‍ പങ്കെടുത്തു. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ യോഗം അനുശോചിക്കുകയും ന്യൂനപക്ഷ ശാക്തീകരണത്തിന് ശക്തമായി പ്രവര്‍ത്തിച്ച ഒരു ആഗോള നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് വിനഷ്ടമായതെന്ന് യോഗം അനുസ്മരിക്കുകയും ചെയ്തു.


മരണനാന്തരം അദ്ദേഹത്തോട് ആര്‍ എം എല്‍ ഹോസ്പിറ്റലും കേന്ദ്ര ഗവണ്‍മെന്റും ചെയ്ത അനാദരവില്‍ യോഗം ശക്തിയായി പ്രതിഷേധിക്കുകയും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണെന്നു ആവശ്യപ്പെടുകയും ചെയ്തു. അനുശോചനപ്രതിഷേധ പ്രമേയം അവതാരകന്‍ മസ്‌കറ്റ് റൈഞ്ച് സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഹുദവിയും അനുവാദകന്‍ ഹാശിം ഫൈസിയും ആയിരുന്നു. മസ്‌കറ്റ് റൈഞ്ച് ഉപാധ്യക്ഷന്‍ ഥബീബ് അബ്ദുസ്സമദ് ഫൈസി, സലാം മൌലവി കുളത്തൂര്‍, മുഹമ്മദ് പന്നിയൂര്‍, മോയിന്‍ ഫൈസി ഇബ്ര, ഹസന്‍ ബാവ ഹാജി, സലീം കോര്‍ണിഷ്, മുജീബ് മൌലവി വാദി ഹത്താത്, ശാജുദ്ദീന്‍ വാദി കബീര്‍, ബാവ ദാരിമി സൊഹാര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. റൈഞ്ച് ജനറല്‍ സെക്രട്ടറി ശാകിര്‍ ഫൈസി സ്വാഗതവും സെക്രട്ടറി ആബിദ് മുസ്!ല്യാര്‍ സൂര്‍ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  20 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  20 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  20 hours ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  20 hours ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  20 hours ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  21 hours ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  21 hours ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  21 hours ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  21 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  a day ago