മുചുകുന്ന് പുറായില്‍ നിസ്കാര പള്ളിക്ക് നേരെ അക്രമം
കൊയിലാണ്ടി: മുചുകുന്ന് പുറായില്‍ നിസ്കാര പള്ളി സാമൂഹ്യവിരുദ്ധര്‍ തീവച്ചുനശിപ്പിച്ചു. എസ്.ആര്.ബി.ടി ഗവ. കോളജിന് സമീപമുള്ള നിസ്ക്കാര ഹാളാണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ തകര്‍ത്തത്. വാതിലുകള്‍ക്ക് തീയിടുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത നിലയിലാണ്.
പള്ളിക്കു നേരെ മൂന്നാംതവണയാണ് അതിക്രമം നടക്കുന്നത്. സാമൂഹ്യദ്രോഹികള്‍ പള്ളിക്ക് നേരെ നടത്തിയ അതിക്രമത്തില്‍ സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന് മുസ്ലിയാര് പ്രതിഷേധിച്ചു. സംഭവസ്ഥലം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ്, സെക്രട്ടറി അലി അക്ബര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളായ തൊടുവയല്‍ മൊയ്തു ഹാജി, അഹമ്മദ് ദാരിമി, ശുഹൈബ് ദാരിമി, മുനീര്‍ ദാരിമി, അനസ് മാടാക്കര എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
പുറായില്‍ സ്രാമ്പിക്ക് നേരെ നടന്ന കൈയേറ്റത്തില്‍ എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സി.പി.എ സലാം, ജനറല്‍ സെക്രട്ടറി അന്‍സാര്‍ കൊല്ലം , റെയ്ഞ്ച് പ്രസിഡന്റ് ഹുസൈന് ഫൈസി, സെക്രട്ടറി അബൂബക്കര്‍ ദാരിമി, മാനേജ്മെന്റ് പ്രസിഡന്റ് അസ്സയിനാര്‍ കിള്ളവയല്‍ എന്നിവരും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."