കത്തുന്ന വേനല്‍; തോടുകളും തണ്ണീര്‍തടങ്ങളും വരണ്ടുണങ്ങി
നിരവില്‍പുഴ: വേനല്‍ കത്തുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. തോടുകളും തണ്ണീര്‍ത്തടങ്ങളും വരളുന്നു. തൊണ്ടര്‍നാട് പഞ്ചായത്തിലെ പ്രധാന പുഴയായ നിരവില്‍പുഴ പുഴയുടെ പ്രഭവകേന്ദ്രത്തിലാണ് നീരൊഴുക്ക് കുറഞ്ഞുവരുന്നത്.
മുറിഞ്ഞൊഴുകുന്ന നീര്‍ചാലുകള്‍ മാത്രമാണ് പുഴയില്‍ ശേഷിക്കുന്നത്. പുഴയെ ആശ്രയിച്ച് നിര്‍മിച്ച കുടിവെള്ള വിതരണ കേന്ദ്രങ്ങളും ഇതോടെ ഭീഷണി നേരിടുകയാണ്.
ഈ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെയാണ് പുഴയുടെ നീരോഴുക്ക് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ശക്തമായ വരള്‍ച്ചയാണ് ഇത്തവണ നേരിടാന്‍ പോകുന്നതെന്ന് വിദഗ്ദര്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 66.34 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ജില്ലയില്‍ ഈ വര്‍ഷം 392.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായണ് മഴയുടെ അളവ് ഇത്രയും കുറച്ച് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ ചില ഭാഗങ്ങളും തൊണ്ടര്‍നാട് പഞ്ചായത്ത് മുഴുവനായും കാലാകാലങ്ങളില്‍ കുടിവെള്ളത്തെ ആശ്രശയിച്ചിരുന്നത് മലകളില്‍ പ്രകൃതി കനിഞ്ഞരുളിയ നീരുറവയെയാണ്.
പാറയുടെ അടിവാരത്ത് വലിയ കുഴികളുണ്ടാക്കി അതില്‍ നിന്ന് ചെറിയപൈപ്പുകള്‍ വഴിയാണ് ഇവിടുത്തെ മിക്ക വീടുകളും കുടിവെള്ളമെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ നേരത്തെതന്നെ നീരുറവകള്‍ വറ്റിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."