HOME
DETAILS
MAL
രാഹുലിന്റെ ജാക്കറ്റിനെ ചൊല്ലിയും വിവാദം
backup
January 31 2018 | 22:01 PM
ഷില്ലോങ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിനെ ചൊല്ലി വിവാദം.
നേരത്തെ ഒരു പരിപാടിയില്‍ സംബന്ധിച്ച മോദി അദ്ദേഹത്തിന്റെ പേരെഴുതിയതും 11 ലക്ഷം രൂപ വിലമതിക്കുന്നതുമായ വസ്ത്രം ധരിച്ചിരുന്നു. ഇത് വന്‍വിവാദത്തിന് വഴിവച്ചിരുന്നു. അവസരം ഒത്തുവന്നപ്പോള്‍ രാഹുലിന്റെ ജാക്കറ്റില്‍ പിടിച്ച് വിവാദമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം നടത്തിയത്. ജാക്കറ്റിന് 63,000രൂപ വിലവരുമെന്നാണ് ബി.ജെ.പി പറയുന്നത്. അതേസമയം ബി.ജെ.പി പറയുന്ന വില ജാക്കറ്റിനില്ലെന്ന വാദവുമായി കോണ്‍ഗ്രസും രംഗത്തെത്തി. വിപണിയില്‍ 700 രൂപക്ക് കിട്ടുന്നതാണ് ജാക്കറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.
ഷില്ലോങ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരാള്‍ സമ്മാനം തന്നതാണ് ജാക്കറ്റെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."