എസ്.എഫ്.ഐയില്‍ സദാചാരവാദികളുണ്ടെങ്കില് പുറത്താക്കും: അഖിലേന്ത്യാ പ്രസിഡന്റ്
തിരുവനന്തപുരം: എസ്.എഫ്.ഐയില്‍ സദാചാരവാദികളുണ്ടെങ്കില് പുറത്താക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാനു ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരക്കാര്‍ സംഘടനയിലുണ്ടെങ്കില്‍ പുറത്തുപോകണം. എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല.
സ്വന്തം കോളജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടേറെ സിനിമകള്‍ മലയാളത്തിലുണ്ട്. അതൊരിക്കലും എസ്.എഫ്.ഐയുടെ നയമല്ല. എല്ലാ വിഭാഗത്തിലുംപെടുന്ന വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുടെ സംഘടനയാണ് എസ്.എഫ്.ഐ. തെറ്റുപറ്റുക സ്വാഭാവികമാണ്. എന്നാല്‍, തെറ്റിനെ ന്യായീകരിക്കാതെ തിരുത്തുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് ഞങ്ങളുടെ സമീപനം.
ഇതാണ് യൂനിവേഴ്സിറ്റി കോളജ് വിഷയത്തിലും ഉണ്ടാകുക. എസ്.എഫ്.ഐക്കാരുടെ ഭാഗത്താണ് തെറ്റെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."