യുവാക്കളെ നഗ്നരാക്കി ലോക്കപ്പിലടച്ചു; എസ്.ഐക്ക് സ്ഥലംമാറ്റം
കൊച്ചി: യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവത്തില്‍ എറണാകുളം സൗത്ത് എസ്.ഐ എ.സി വിപിന് സ്ഥലംമാറ്റം. പൊലിസ് ജില്ലാ ആസ്ഥാനത്തേക്കാണ് മാറ്റിയത്. സംഭവം അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി 10.30നാണ് മൂന്നു യുവാക്കളെ കൊച്ചി കടവന്ത്രക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന സംശയത്താലാണ് പരിശോധന നടത്തിയത്.
എന്നാല്‍, പൊലിസുമായി യുവാക്കള്‍ വാക്കേറ്റം നടത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്കെന്നുപറഞ്ഞ് കൊണ്ടുപോയെങ്കിലും നഗ്നരാക്കി ലോക്കപ്പിലിട്ടു.
സംഭവമറിഞ്ഞ് പൊലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രാത്രിതന്നെ പരിശോധന നടത്തിയിരുന്നു. എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ സ്റ്റേഷനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു സമരം നടത്തി.
ഹൈബി ഈഡന്‍ എം.എല്‍.എ, ഡി.സി.സി ഭാരവാഹികളായ ഷെറിന്‍ വര്‍ഗീസ്, മുഹമ്മദ് ഷിഹാസ്, സുബ്രഹ്മണ്യന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
തുടര്‍ന്നു പൊലിസും സമരക്കാരും ചര്‍ച്ച നടത്തി എസ്.ഐയെ സ്ഥലംമാറ്റിയതോടെ സമരം അവസാനിപ്പിച്ചു. യുവാക്കളെ വെറുതേവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."