സുപ്രിം കോടതിയില്‍ പ്രശ്‌നപരിഹാരത്തിന് പുതിയ സംവിധാനം: ഇനി കേസ് പരിഗണിക്കുക തരംതിരിച്ച്
ന്യൂഡല്‍ഹി: കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക തരംതിരിവ് നടത്തി സുപ്രിം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാര ഫോര്‍മുലയായി. വിവിധ കേസുകളുടെ സ്വഭാവത്തിനനുസരിച്ച് ഓരോ ജഡ്ജിമാര്‍ക്കും നിര്‍ണയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഹാരം കണ്ടത്.
എല്ലാ പൊതുതാല്‍പര്യഹര്‍ജികളും ഇനി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചായിരിക്കും പരിഗണിക്കുക. നികുതി, തൊഴില്‍ കേസുകള്‍ ജസ്റ്റിസ് ജെ ചലമേശ്വറിന്റെ ബെഞ്ചും ക്രിമിനല്‍, മതപരമായ കേസുകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിലുമായിരിക്കും പരിഗണിക്കുക.
തൊഴില്‍, ഗാര്‍ഹിക നിയമങ്ങള്‍ എന്നിവ ജസ്റ്റിസ് മദന്‍ ബി.ലോക്കൂരും പരിഗണിക്കും.
പുതിയ സംവിധാനം ഫെബ്രുവരി അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുതാല്‍പര്യ ഹരജി കൂടാതെ, സേവനം, തെരഞ്ഞെടുപ്പ്, ഹേബിയസ് കോര്‍പ്പസ്, ക്രിമിനല്‍, കോടതീയലക്ഷ്യം, മധ്യസ്ഥം, ഭരണഘടനാ കേസുകള്‍, സ്റ്റാറ്റിയൂട്ടറി നിയമനങ്ങള്‍, കമ്മിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും ദീപക് മിശ്രയുടെ ബെഞ്ചായിരിക്കും പരിഗണിക്കുക.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനെച്ചൊല്ലിയാണ് സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 12ന് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."