മദ്യപിച്ചു വാഹനമോടിച്ച 791 പേര്‍ക്കെതിരേ കേസ്
കൊച്ചി: റേഞ്ച് ഐ.ജി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വാഹനമോടിച്ച 791 ഡ്രൈവര്‍മാര്‍ക്കെതിരേ കേസ്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഇന്നലെ പുലര്‍ച്ചെ വരെയായിരുന്നു പരിശോധന. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഐ.ജി അറിയിച്ചു.
ഇതിനു പുറമേ, അമിതവേഗത്തില്‍ വാഹനമോടിച്ചതിനും മദ്യപിച്ചു പൊതുജന ശല്യമുണ്ടാക്കിയതിനുമായി 475 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ പരസ്യമായി മദ്യപിച്ചു നിയമലംഘനം നടത്തിയതിന് 130 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 144 പേര്‍ക്കെതിരേ നടപടിയെടുത്തു. മോട്ടോര്‍ വാഹന നിയമലംഘനം നടത്തിയതിന് 5776 പേര്‍ക്കെതിരേയാണു നടപടിയെടുത്തത്. ലഹരി പദാര്‍ഥങ്ങള്‍ വില്‍പനക്കായി കൈവശംവച്ചതിന് 20 കേസുകളിലായി 18 പ്രതികളെയും അവശ്യവസ്തു നിയമപ്രകാരം നാലു കേസുകളില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. നിലവില്‍ അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 45 പ്രതികളെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി അറസ്റ്റ് ചെയ്യാനായി. നാലു ജില്ലകളിലായി 722 ലോഡ്ജുകള്‍ പൊലിസ് പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."