HOME
DETAILS

പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍

  
backup
February 01 2018 | 21:02 PM

%e0%b4%aa%e0%b4%be%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

പാവപ്പെട്ട 8 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. 4 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന 16,000 കോടി രൂപ ഇതിനായി അനുവദിക്കും. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയര്‍ത്തും. താങ്ങുവിലയിലെ നഷ്ടം സര്‍ക്കാര്‍ നികത്തും. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ പദ്ധതി രൂപീകരിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ബജറ്റ് പറയുന്നു.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം ഒരുക്കും. ഇതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാന്‍ സംവിധാനം കൊണ്ടുവരും. വിവിധ മന്ത്രാലയങ്ങളെ യോജിപ്പിച്ചാകും പുതിയ സംവിധാനം കൊണ്ടുവരിക. കാര്‍ഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി നടപ്പിലാക്കും. ഭക്ഷ്യസംസ്‌കരണത്തിനുള്ള കേന്ദ്രവിഹിതം 1,400 കോടിയാക്കി ഉയര്‍ത്തി.

മുംബൈ, ബംഗളൂരു റെയില്‍വേ വികസനത്തിന് പ്രത്യേക പദ്ധതി

റെയി ല്‍വേ വികസനത്തിന് 1.48 ലക്ഷം കോടി രൂപ വകയിരുത്തിയത് റെയില്‍വേയുടെ ചരിത്രത്തില്‍തന്നെ ആദ്യത്തേതാണ്. എന്നാല്‍ വികസന രംഗത്ത് മുംബൈയിലും ബംഗളൂരുവിലും പ്രത്യേക പദ്ധതികള്‍ തുടങ്ങാനുള്ള പ്രഖ്യാപനവും ബജറ്റില്‍ പ്രഖ്യാപിച്ചതോടെ റെയില്‍വേ വികസനത്തിന് വന്‍കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്.
മുംബൈ സബര്‍ബെന്‍ ട്രെയിന്‍ നെറ്റ് വര്‍ക്ക് 465 കി.മീറ്ററായി വികസിപ്പിക്കും. ഇതിന് 11,000 കോടി രൂപയാണ് ചെലവഴിക്കുക. ഇതിനു പുറമെ സിറ്റി റെയില്‍ നെറ്റ് വര്‍ക്കിന് 29,000 കോടി രൂപയും ചെലവഴിക്കും.
ബംഗളൂരുവില്‍ ലോക്കല്‍ റെയില്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതിനായി 17,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ അനുകൂല തരംഗമുണ്ടാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.


ബജറ്റിനെതിരേ ട്വിറ്ററില്‍ പരിഹാസം

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനം നടത്തുമ്പോള്‍ രാജ്യത്ത് കടുത്ത വിമര്‍ശനവും പരിഹാസവുമായി സാമൂഹിക മാധ്യമങ്ങള്‍.
ട്വിറ്ററിലാണ് ഏറ്റവും കൂടുതല്‍ പരിഹാസങ്ങളും അഭിപ്രായ പ്രകടനങ്ങളും ഉണ്ടായത്. ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ചാണ് പരിഹാസ ചിത്രങ്ങളോടെ ട്വിറ്ററില്‍ നിറഞ്ഞു നിന്നത്. അതേസമയം ബജറ്റ് പ്രഖ്യാപിക്കുന്നതുവരെ അനങ്ങാതിരുന്ന പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും ബജറ്റ് പ്രഖ്യാപനത്തോടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുന്നതിനേയും ട്വിറ്ററില്‍ പരിഹസിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  42 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago