HOME
DETAILS

ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റ്, വിലക്കയറ്റവും രൂക്ഷമാക്കും: മുഖ്യമന്ത്രി

  
backup
February 01 2018 | 21:02 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1

കൊച്ചി: കേന്ദ്രബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശചെയ്ത താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാക്കും എന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അത് നടപ്പിലാക്കാന്‍ യാതൊരു നടപടിയും ഇത്തവണത്തെ ബജറ്റിലും സ്വീകരിച്ചിട്ടില്ല. ഗ്രാമീണമേഖലയുടെ വികസനത്തിന് വേണ്ട പദ്ധതികള്‍ക്ക് വകയിരുത്തിയ തുകയും കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറഞ്ഞു.
പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കാര്യമായ ഒരു സംഭാവനയും ഈ ബജറ്റ് നല്‍കുന്നില്ല. ഇന്ധനവിലയില്‍ രണ്ടുരൂപ ലിറ്ററിന് കുറച്ചു എന്ന് പറയുമ്പോഴും അതിനനുസൃതമായി സെസ് വര്‍ധിപ്പിച്ചു.
രാജ്യത്തിന്റെ യഥാര്‍ഥ സ്ഥിതിഗതികളോട് യാതൊരുവിധത്തിലും നീതിപുലര്‍ത്താന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു
വിരുദ്ധം: കോടിയേരി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധവും തൊഴിലില്ലാത്ത യുവാക്കളേയും കൃഷിക്കാരേയും നിരാശപ്പെടുത്തുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വാഗ്ദാനം ബി.ജെ.പി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റിലില്ല. കേരളത്തിലെ റബറിന്റെയും മറ്റു വാണിജ്യ വിളകളുടേയും വിലയിടിവു തടയാന്‍ നടപടി സ്വീകരിക്കുമെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടില്ല.
ഡീസലിന്റെയും പെട്രോളിന്റെയും വില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയാറാകാത്തത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും ജനവിരുദ്ധ ബജറ്റിനെതിരേ ശക്തമായ പ്രതിഷേധമുയരണമെന്നും കോടിയേരി പറഞ്ഞു.


നിരാശാജനകം: കെ.എം മാണി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികള്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി.
റബറിന്റെ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ കൂട്ടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ് തടയാനുള്ള പ്രായോഗിക നടപടികളൊന്നും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും ബജറ്റില്‍ ഉണ്ടായില്ല. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നും മാണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago