കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍
മലപ്പുറം: കേരളത്തിലെ സര്‍ക്കാര്‍ സേവന ആരോഗ്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പ്രതിനിധാനം ചെയ്യുന്ന കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ) 51ാമത് സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഷിഫ കവന്‍ഷന്‍ സെന്ററില്‍ നാളെ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍, റിട്ടയേഡ് ഡോക്ടര്‍മാര്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
നാളെ രാവിലെ എട്ടിന് സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമാപനസമ്മേളനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയകും. ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത സുവനീര്‍ പ്രകാശനം ചെയ്യും. 2017ലെ മാധ്യമ അവാര്‍ഡുകള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ സമ്മേളത്തില്‍ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റഊഫ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ഷംസുദ്ധീന്‍ പുലാക്കല്‍, സെക്രട്ടറി ഡോ. ഫിറോസ് ഖാന്‍, ജെനറല്‍ കണ്‍വീനര്‍ ഡോ. ഷാജു മാത്യൂ, ഡോ. യു ബാബു, ഡോ. മുരളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."