HOME
DETAILS
MAL
രക്തശോഭ മാറാതെ 'സൂപ്പര്‍ ചന്ദ്രന്'
backup
February 02 2018 | 03:02 AM
കോഴിക്കോട്: വാനനിരീക്ഷകര്‍ക്കു കൗതുകകാഴ്ചയുമായി ഇന്നലെയും പൂര്‍ണ ചന്ദ്രന് രക്തശോഭയണിഞ്ഞു. ചന്ദ്രഗ്രഹണം ഇല്ലെങ്കിലും കഴിഞ്ഞ ദിവസത്തെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണിനു ശേഷം ഇന്നലെയും ചന്ദ്രനു സമാന ഭാവമായിരുന്നു. രാത്രി 7.20ഓടെയാണ് കഴിഞ്ഞ ദിവസത്തേക്കാള്‍ വലുപ്പത്തിലും ശോഭയിലും ചന്ദ്രന് കാണപ്പെട്ടത്. സമയം എട്ടായതോടെ ചുവപ്പുനിറം ഓറഞ്ചും പിന്നീടു സ്വര്ണനിറത്തിലുമായി മാറി. എട്ടരയോടെ വെള്ളിക്കിണ്ണം പോലെ വെട്ടിത്തിളങ്ങി.
ചന്ദ്രന്റെ നിറംമാറ്റം കാണാന്‍ ഇന്നലെയും ആളുകള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും സ്ഥാനംപിടിച്ചു. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തുനില്ക്കുന്നതു കൊണ്ടാണ് ഈ പ്രതിഭാസമെന്നും ഭ്രമണപഥത്തില്‍ മാറ്റംവരുന്നതോടെ സാധാരണ നിലയിലേക്കു മാറുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."