HOME
DETAILS
MAL
കുടുംബശ്രീ തയ്യല്‍ യൂനിറ്റുകള്‍ക്ക് സ്റ്റോഴ്സ് പര്‍ച്ചേസ് വ്യവസ്ഥകളില്‍ ഇളവ്
backup
February 13 2017 | 18:02 PM
തിരുവനന്തപുരം: കുടുംബശ്രീയുടെ കീഴിലുള്ള വിവിധ അപ്പാരല്‍, ചെറുകിട യൂനിറ്റുകള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍നിന്നും തയ്യല്‍ സംബന്ധമായ ജോലികള്‍ ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ട് ലഭ്യമാക്കുന്നതിന് സ്റ്റോഴ്സ് പര്‍ച്ചേസ് വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഒരു വര്‍ഷത്തേക്ക് അനുമതി നല്കി ഉത്തരവായി. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും തയ്യല്‍ സംബന്ധമായ വിവിധ ജോലികള്‍ ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ടു ചെയ്തു ലഭിക്കാന്‍ കുടുംബശ്രീ യൂനിറ്റുകളെ സമീപിക്കാം. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 അപ്പാരല്‍ പാര്‍ക്കുകള്‍ക്കും ആയിരത്തോളം ചെറുകിട തയ്യല്‍ യൂനിറ്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."