കേരള- അറബ് സാംസ്‌കാരിക പഠനകേന്ദ്രത്തിന് 10 കോടി
തിരുവനന്തപുരം: കേരള- അറബ് സാംസ്‌കാരിക പഠനകേന്ദ്രം കോഴിക്കോട് സ്ഥാപിക്കുന്നതിനതിനായി ടോക്കണ്‍ പ്രൊവിഷനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുള്‍പ്പെടെ പ്രവാസി മേഖലയ്ക്കായി 80 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി രൂപ വകയിരുത്തി. അടുത്ത കേരള സഭയ്ക്കും ഗ്ലോബല്‍ ഫെസ്റ്റിവല്‍ സംഘാടനത്തിനും 19 കോടി നല്‍കും.
ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം പദ്ധതി ആവിഷ്‌കരിക്കും. പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി നല്‍കും.
നോര്‍ക്ക റൂട്‌സിന് ജോബ് പോര്‍ട്ടല്‍ രൂപീകരിക്കും. വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 8 കോടി നല്‍കും. നോര്‍ക്ക വെല്‍ഫയര്‍ ഫണ്ടിന് 9 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."