ഹൈടെക്കായി സഊദി ഹൈവേ പൊലിസ്; നിയമ ലംഘനങ്ങള്‍ ഇനി വേഗത്തില്‍ പിടിവീഴും
ജിദ്ദ: ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിക്ക് സഊദി ഹൈവേ പൊലിസ് തുടക്കം കുറിച്ചു. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു ലഭിക്കുന്ന പിഴയ്ക്കും തടവിനും പകരം ട്രാഫിക് വിഭാഗം ബദല്‍ ശിക്ഷ നടപ്പിലാക്കി തുടങ്ങി.
റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക വിദ്യുയുടെ സഹായത്താല്‍ നിയമ ലംഘനങ്ങള്‍കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഹൈവേ പോലീസ് വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ ഷുവൈരിഖ് അറിയിച്ചു.
പ്രഥമ ഘട്ടത്തില്‍ പ്രാധാന ഹൈവേകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു റോഡുകളിലും ഇത് നടപ്പിലാക്കും. അപകടങ്ങള്‍ കൂടിയ നിരത്തുകളിലാണ് നൂതന സാങ്കേതി വിദ്യ ഉപയോഗിച്ച് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സംവിധാനംനടപ്പിലാക്കുകയെന്നും ഹൈവേ പോലീസ് വക്താവ് വ്യക്തമാക്കി. അതേ സമയം ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു ലഭിക്കുന്ന പിഴയ്ക്കും തടവിനും പകരം ട്രാഫിക് വിഭാഗം ബദല്‍ ശിക്ഷനടപ്പിലാക്കി തുടങ്ങി.
നിയമലംഘനം നടത്തിയവര്‍ക്കു ബദല്‍ ശിക്ഷയായി ലഭിക്കുന്നത് ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ പരിചരണമാണ്. ഒരു ദിവസത്തില്‍ നിശ്ചിത സമയം മാത്രമാണ് ഇത്തരം സേവനങ്ങള്‍ ചെയ്യേണ്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ 412 പേരെയാണ് ഇത്തരം ബദല്‍ ശിക്ഷക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."