ബഹ്‌റൈനിലെ തീവ്രവാദ പ്രവര്‍ത്തനം; രണ്ടു പേര്‍ക്ക് വധശിക്ഷയും 60 പേര്‍ക്ക് തടവും വിധിച്ചു
മനാമ: ബഹ്‌റൈനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടികൂടിയ പ്രതികളില്‍ രണ്ടു പേര്‍ക്ക് വധശിക്ഷയും 60 പേര്‍ക്ക് തടവും വിധിച്ചു. ബഹ്‌റൈനിലെ ഹൈ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
19 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, 17 പേര്‍ക്ക് 15 വര്‍ഷം തടവ്, ഒമ്പത് പേര്‍ക്ക് 10 വര്‍ഷം തടവ്, 11 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്, 47 പ്രതികളുടെ പൗരത്വം റദ്ദ് ചെയ്യല്‍ എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ട് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടാനും ഉത്തരവുണ്ട്.
രാജ്യത്ത് തീവ്രവാദ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തുക, ആയുധ പരിശീലനം, തീവ്രവാദ പ്രവര്‍ത്തനം നടപ്പാക്കല്‍, വധശ്രമം, സ്‌ഫോടക വസ്തു കടത്ത്, കളവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തടവിലായിരുന്ന പ്രതികളുടെ ജയില്‍ ചാട്ടം, പ്രതികളെ ഒളിപ്പിക്കല്‍ തുടങ്ങിയവയും പ്രതികളുടെ കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒരു വര്‍ഷം മുന്പ് രാജ്യത്തിെന്റ തെക്കന്‍ ഭാഗത്തുള്ള ജൗ ജയില്‍ ആക്രമിച്ച് തടവുകാരെ തീവ്വാദികള്‍ രക്ഷപ്പെടുത്തിയിരുന്നു. . കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനായിരുന്നു ബഹ്‌റൈനെ നടുക്കിയ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം 10 പ്രതികളെ ജയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഈ സംഭവവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ സംഘടനയെക്കുറിച്ച് വിവരം ലഭിച്ചതും പ്രതികളെ പിടികൂടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."